ഞാൻ : മം.. എന്നാ ശരി
ഞാൻ ഷോപ്പിലേക്ക് നടന്നു
വീണ : ഡോ
തിരിഞ്ഞു നോക്കിയ എന്നോട്
വീണ : പോടാ പ്രാന്താ…
എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് വണ്ടിയും ഓടിച്ച് പോയി. ഒന്നും മനസ്സിലാവാതെ ഷോപ്പിലേക്ക് കയറി വന്ന എന്നോട് ബില്ലിംഗ് കൗണ്ടറിൽ ഇരിക്കുന്ന
റസിയ : ആരാ അത് ലൈനാ..?
ഞാൻ : തനിക്ക് ഇതു തന്നെ ചോദിക്കാനുള്ളോ
കുറച്ചു പരുഷമായ എന്റെ മറുപടിയിൽ ഒന്നും മിണ്ടാതെ അവൾ ഇരുന്നു. ഓഫീസ് റൂമിൽ കയറി ദിവാൻ കോട്ടിൽ കിടന്ന് ഫോൺ എടുത്ത് ഫേസ്ബുക്കിൽ കയറി , ഒരു മെസ്സേജ് വന്നിരിക്കുന്നത് കണ്ട് അത് തുറന്നു മയൂഷയുടെ ‘ ഹായ് ‘ എന്നുള്ള റിപ്ലേ കണ്ട് ഒരു സന്തോഷം തോന്നി വേഗം വീണ്ടും ഒരു ‘ ഹായ് ‘ കൊടുത്തു പെട്ടെന്ന് തന്നെ ഓൺലൈനിൽ ഉണ്ടായിരുന്ന മയൂഷയുടെ റിപ്ലേ വന്നു
മയൂഷ : ഹായ്..
ഞാൻ : മഞ്ജുവിന്റെ അമ്മായിയല്ലേ?
മയൂഷ : അതേ
ഞാൻ : എന്നെ മനസ്സിലായോ?
മയൂഷ : ഇല്ലാ ആരാ?
ഞാൻ : ഏ.. മഞ്ജു പറഞ്ഞില്ലേ?
മയൂഷ : എന്ത്?
ഞാൻ : മഞ്ജുവിന്റെ കൂടെ പഠിക്കുന്ന ഫ്രണ്ട്
മയൂഷ : അതിനു?
ഞാൻ : അതിന് ഒന്നുല്ല
മയൂഷ : മം..
പരിചയം കാണിക്കാത്തത് കൊണ്ട് പിന്നെ ഞാൻ മെസ്സേജ് അയക്കാൻ നിന്നില്ല. കുറച്ചു ഫ്രണ്ട്സിന്റെ ഫോട്ടോസൊക്കെ നോക്കി കിടന്നു. അൽപ്പം കഴിഞ്ഞു
മയൂഷ : ഹലോ..
ഞാൻ മറുപടി അയക്കാൻ നിന്നില്ല, കുറച്ചു കഴിഞ്ഞു വീണ്ടും
മയൂഷ : അർജുനല്ലേ പോയോ?
ഞാൻ : ആ.. പോയിട്ടില്ല
മയൂഷ : പിന്നെയെന്താ മറുപടി വരാൻ താമസം