ഞാൻ : ദുഷ്ട്ടനോ ഞാനോ ഹ ഹ ഹ ഹ പാവം ഞാൻ
വീണ : ഒരു പാവം വന്നിരിക്കണു ആരെയും വിശ്വസിക്കാൻ കൊള്ളില്ല
ഞാൻ : താൻ അടുത്ത തവണ ചെലവ് ചെയ്തോളു പോരെ
വണ്ടി സ്റ്റാർട്ട് ചെയ്ത്
വീണ : ഞാൻ ഇനി ചെയ്യില്ല ഹമ്, താൻ വന്ന് കേറുന്നുണ്ടോ
വണ്ടിയുടെ പുറകിൽ കയറി
ഞാൻ : വഴക്കാണോ?
ഒന്നും മിണ്ടാതെ അവൾ വണ്ടി മുന്നോട്ടെടുത്തു
ഞാൻ : ഡോ.. എന്തെങ്കിലും ഒന്ന് പറയടോ
മൈൻഡ് ഇല്ലാതെ അവൾ വണ്ടിയുടെ സ്പീഡ് കൂട്ടി സ്ട്രീറ്റ് ലൈറ്റ് തെളിയാത്ത വഴിയിലെ ഒരു ഗട്ടറിൽ വണ്ടി കേറിയിറങ്ങി ബാലൻസ് പോയ ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ചെന്ന് അരയിൽ വട്ടം പിടിച്ച് മുതുകിൽ ചാരി, അപ്രതീക്ഷിതമായ കൈകളുടെ ആലിംഗനത്തിൽ അവൾ വണ്ടി നിറുത്തി തിരിഞ്ഞു നോക്കി വേഗം കൈകൾ എടുത്ത് പുറകിലേക്ക് നീങ്ങി
ഞാൻ : സോറിയടോ പെട്ടെന്ന് വീഴാൻ പോയപ്പോ അറിയാതെ പിടിച്ചതാ സോറി..
എന്റെ വെപ്രാളവും പേടിയും കണ്ട് മുഖം വീർപ്പിച്ചിരുന്ന അവൾ പൊട്ടി ചിരിച്ചു. പെട്ടെന്നുള്ള അവളുടെ ചിരിയിൽ
ഞാൻ : താനെന്തിനാ ഇങ്ങനെ ചിരിക്കുന്നേ?
ചിരിയടക്കി
വീണ : ഏയ്.. ഒന്നുല്ല
വണ്ടി മുന്നോട്ടെടുത്തു
ഞാൻ : തനിക്ക് വട്ട് വല്ലതും ഉണ്ടോ?
വീണ : ആ.. കുറച്ച്
ഞാൻ : ആ..കണ്ടപ്പോ തോന്നി
വീണ : പോടാ…
ഞാൻ : പോടാന്നോ
വീണ : അതെ, പോടാ പ്രാന്താ..
ഞാൻ : ഹമ്.. ഇത് വട്ട് തന്നെ
ഷോപ്പിന് മുന്നിൽ വണ്ടി നിറുത്തി
വീണ : ഇറങ്ങിക്കോ
വണ്ടിയിൽ നിന്നും ഇറങ്ങി
ഞാൻ : എന്നോട് വഴക്കൊന്നുമില്ലല്ലോ?
വീണ : എന്തിന്? വഴക്കിടാൻ താൻ എന്റെ ആരാ?