എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Posted by

 

അഭിരാമി : വേറെ കുഴപ്പമെന്നു ചോദിച്ചാൽ…ആളൊരു പാവമാണ് പിന്നെ ഭയങ്കര വാശിയാണ് ഇഷ്ട്ടപ്പെട്ടത് കിട്ടിയില്ലെങ്കിൽ അവൾ എന്താ ചെയ്യുന്നതെന്ന് പറയാൻ പറ്റില്ല

 

ഞാൻ : ആണോ?

 

അഭിരാമി : കോളേജിൽ സാറിന്റെ പുറകിൽ നടന്ന് സാറ് മൈൻഡ് ചെയ്യാതായപ്പോ ആള് ഡിപ്രെഷനായി പിന്നെ കുറച്ചു നാള് കോളേജിലേക്കൊന്നും വരാതായി, ആ.. പിന്നെ ഒരു കൊല്ലം മുന്നേ ഏതൊവൊരു കണ്ടക്ടറുമായി പ്രേമത്തിലായെന്നോ അയ്യാള് പറ്റിച്ചെന്നൊക്കെ പറഞ്ഞ് ഒരു കൈയബദ്ധം കാണിച്ചു

 

ഞാൻ : ഏ..

 

അഭിരാമി : വട്ട് അല്ലാതെന്ത് പറയാനാ, വീട്ടുകാർക്കെല്ലാം അവളെ ഭയങ്കര പേടിയാ, അവളുടെ ഒരു അങ്കിൾ ഉണ്ട് അവിടത്തെ സി ഐ പുള്ളിക്കാരൻ പോലും അവൾ പറയുന്നതിന്റെ അപ്പുറത്ത് പോവില്ല

 

അഭിരാമിയുടെ സംസാരം കേട്ട് എനിക്ക് പേടിയായി വേഗം മിസ്സിനെ വിളിക്കാമെന്ന് കരുതി ഫോൺ എടുത്തു നോക്കിയപ്പോൾ വൈകുന്നേരം മുഴുവൻ  കുത്തികളിച്ചതിനാൽ ഫോൺ ഓഫായി കിടക്കുന്നു അഭിരാമിയുടെ ഫോൺ മേടിച്ചു വിളിച്ചാൽ ഇനി അതിനു വേറെ കേൾക്കേണ്ടി വരും, ആ വീട്ടിൽ എത്തിയട്ടു വിളിക്കാം എന്ന് കരുതി അത് വിട്ടു, എന്റെ പരിഭ്രമം കണ്ട്

 

അഭിരാമി : എന്താ അർജുൻ?

 

ഞാൻ : ഏയ്‌ ഒന്നുല്ല

 

അഭിരാമി : നമുക്ക് എന്തെങ്കിലും കഴിച്ചാലോ? നല്ല വിശപ്പ്

 

ഞാൻ : മം..

 

അടുത്ത് കണ്ട ഹോട്ടലിൽ കയറി, അഭിരാമിയുടെ വേഷം കണ്ട് അവിടെ ഇരിക്കുന്നവരുടെ കണ്ണുകൾ അവളെ കൊത്തിപ്പറിക്കുന്നുണ്ടായിരുന്നു,ഭക്ഷണം കഴിക്കുംനേരം

 

ഞാൻ : എവിടെപ്പോയതായിരുന്നു അപ്പൊ?

 

അഭിരാമി : ഞാനോ.. ഒറ്റപ്പാലം

 

ഞാൻ : അവിടെയെന്താ?

 

അഭിരാമി : അവിടെയാ എന്റെ വീട്,  അച്ചനേയും അമ്മയേയും കണ്ടിട്ട് കുറച്ചു നാളായി അതുകൊണ്ട് ഇന്നലെ പാർട്ടി കഴിഞ്ഞു നേരെ അങ്ങോട്ട്‌ വിട്ടു

 

ഞാൻ : ഓ.. അപ്പൊ ഹസ്ബൻഡ് വന്നില്ലേ?

 

അഭിരാമി : ഇല്ലാ ആള്..

 

പറഞ്ഞു തീരുന്നതിന്ന് മുന്നേ അഭിരാമിയുടെ ഫോൺ ബെല്ലടിച്ചു, സംസാരം കേട്ടപ്പോൾ ഹസ്ബൻഡ് ആണെന്ന് മനസ്സിലായി ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകി ക്യാഷ് കൊടുത്ത് അവിടെത്തെ ലാൻഡ് ഫോണിൽ നിന്ന് മിസ്സിനെ വിളിച്ചു നോക്കി, ബെല്ലടിക്കുന്നുണ്ടെങ്കിലും എടുക്കുന്നില്ല പുറത്തിറങ്ങി കാറിനടുത്ത് പോയി നിന്നു, ഹോട്ടലിൽ നിന്നും ഇറങ്ങി വന്ന

Leave a Reply

Your email address will not be published. Required fields are marked *