ഞാൻ : ഹമ്… പഠിച്ചത് തന്നെ..
ഷോപ്പിന് മുന്നിൽ ഇറങ്ങി
മഞ്ജു : ഡാ..
ഞാൻ : ആ..
മഞ്ജു : നിനക്കെന്നെ കെട്ടാൻ പറ്റോ?
ചിരിച്ചു കൊണ്ട്
ഞാൻ : ഒന്ന് പോയേടി…
മഞ്ജു : മം ഞാൻ ചുമ്മാ ചോദിച്ചതാ?
ഞാൻ : നീ പോവാൻ നോക്ക്
ബൈക്ക് തിരിക്കാൻ നേരം ‘ പെട്ടെന്ന് വീട്ടിലേക്ക് വരാൻ പറഞ്ഞ് ‘രമ്യചേച്ചിയുടെ കോൾ വന്നു അവിടെ നിന്നും ഷോപ്പിലെത്തി റസിയയെ ആക്കി വേഗം രമ്യചേച്ചിയുടെ വീട്ടിൽ എത്തി, പുറത്തേക്ക് വന്ന
രമ്യ : അജു വേഗം വണ്ടിയെടുക്ക് തൃശൂര് മെഡിക്കൽ കോളേജിൽ പോണം
ഞാൻ : എന്താ ചേച്ചി?
രമ്യ : അമ്മാവനെ അവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട് കുറച്ചു സീരിയസ്സാ
സാവിത്രി ആന്റി കൊച്ചിനെയും എടുത്ത് കരഞ്ഞു കൊണ്ട് വന്ന് കാറിന്റെ പുറകിൽ കയറി, മല്ലിയക്കയോട് എന്തൊക്കെയോ പറഞ്ഞേപ്പിച്ചു രമ്യചേച്ചിയും വന്ന് കാറിൽ കേറി, സമയം കളയാതെ വേഗം ഹോസ്പിറ്റലേക്ക് വിട്ടു. സാവിത്രി ആന്റിയുടെ അനിയനാണ് ഹോസ്പിറ്റലിൽ കിടക്കുന്നത്,ഞങ്ങൾ ഹോസ്പിറ്റൽ എത്തുന്നതിനു മുന്നേ തന്നെ ആള് പോയെന്നുള്ള വിവരം വന്നു പിന്നെ നേരെ തൃശൂരുള്ള സാവിത്രി ആന്റിയുടെ വീട്ടില്ലേക്ക് പോയി,ആ നാട്ടിലെ വലിയ കുടുംബമായതു കൊണ്ടു തന്നെ അവിടെ മൊത്തം ബന്ധുക്കാരെയും നാട്ടുകാരെയും കൊണ്ട് നിറഞ്ഞു അവിടെ നിന്ന് മാറി മൊബൈൽ കുത്തികൊണ്ടിരുന്നു ഇടക്ക് ഫേസ്ബുക്കിൽ കേറിയപ്പോൾ മിസ്സിന്റെ കുറേ ‘സോറി’ എന്നുള്ള മെസ്സേജ് വന്ന് കിടപ്പുണ്ടായിരുന്നു അതിനു മറുപടി കൊടുക്കാതെ മയൂഷക്ക് ഒരു ‘ ഹായ് ‘ കൊടുത്തു കുറേ സമയം കഴിഞ്ഞു രമ്യചേച്ചി വന്ന് നാളെയാണ് ചടങ്ങും കാര്യങ്ങളുമൊക്കെ നടക്കുന്നത് ഇനി പതിനാറൊക്കെ കഴിഞ്ഞിട്ടേ വീട്ടിലേക്കു വരുമെന്നതിനാൽ വണ്ടി അവിടെ ഇട്ട് എന്നോട് പൊക്കോളാൻ പറഞ്ഞു,അവിടെ നിന്ന് ഇറങ്ങുമ്പോൾ സമയം ഏഴു കഴിഞ്ഞിരുന്നു പതിയെ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു, കുറച്ചു കഴിഞ്ഞപ്പോ അടുത്തുകൂടി പോയ ഒരു കാറ് റിവേഴ്‌സ് അടിച്ചു വന്ന് എന്റെ അടുത്ത് നിന്നു, ഡോറ് തുറന്നു പുറത്തിറങ്ങി