വീണ : മം അല്ല അച്ഛൻ വിളിച്ചിരുന്നോ തന്നെ?
ഞാൻ : ഇല്ല എന്തേയ്?
വീണ : ഒന്നുല്ല അന്ന് നമ്പർ മേടിക്കുന്നുണ്ടായിരുന്നല്ലോ അതാ ചോദിച്ചത്
ഞാൻ : മം..ഷോപ്പിൽ ഇപ്പൊ വർക്കൊന്നുമില്ല വരുമ്പോ ഞാൻ വിളിച്ചേക്കാന്ന് പറഞ്ഞേക്ക്
വീണ : ഞാനൊന്നുമില്ല താൻ തന്നെ പറഞ്ഞാൽ മതി, എന്നിട്ട് വേണം ഇനി..
ഞാൻ : എന്താ അച്ഛനെ പേടിയാ?
വീണ : പേടിയൊന്നുമല്ല വെറുതെ എന്തിനാ,ഇനി തന്നെ എപ്പോ കണ്ടനൊക്കെ ചോദിക്കാൻ
ഞാൻ : ഓഹോ ചെലവ് തരാൻ വന്നപ്പോ കണ്ടെന്നു പറയണം
വീണ : പൊക്കോണം അവിടെന്ന്, ദേ ഇത് വേറെയാരോടും പോയി പറഞ്ഞേക്കല്ലേ
ഞാൻ : ഹ ഹ ഹ ഹ ഹമ്..
വീണ : പ്രതേകിച്ചു തന്റെ കൂട്ടുകാരനോടും
ഞാൻ : ഏ.. അതെന്താ ഒരു പ്രതേകിച്ച്
വീണ : ഹമ്.. ഞാൻ ഒരു കാര്യം പറയട്ടെ
ഞാൻ : ആ.. പറയ്
വീണ : നല്ല അസ്സൽ കോഴിയാണ് തന്റെ കൂട്ടുകാരൻ
ഞാൻ : പിന്നെ.. വെറുതെ
വീണ : സത്യം…
ഞാൻ : അവനൊരു പാവമാണല്ലോ
വീണ : ഹമ് ഒരു പാവം, താൻ വിശ്വസിക്കേണ്ട അവനുള്ളപ്പോ മനുഷ്യന് വീട്ടിൽ ഒരു സ്ഥലത്തും ഇരിക്കാൻ കഴിയില്ല
ഞാൻ : ഹേയ്..ചുമ്മാ..
വീണ : ആ.. ഞാൻ ആരോടാ ഈ പറയുന്നേ അവന്റെ കൂട്ടുകാരനല്ലേ താനും
ഞാൻ : അതിന്? ഞാനും അങ്ങനെയാ?
വീണ : എന്ന് ഞാൻ പറഞ്ഞില്ലല്ലോ, അങ്ങനെയാണെങ്കിൽ തന്റെ കൂടെ ഞാൻ ഇവിടെ വരോ
ഞാൻ : മം.. അവനെന്ത് ചെയ്തെന്നാ താൻ പറയുന്നേ
വീണ : അതിപ്പോ എവിടെ നിന്നാലും ഇങ്ങനെ നോക്കി നിക്കും
ഞാൻ : അതാണോ അത് പിന്നെ തന്നെ കാണാൻ നല്ല ലുക്കല്ലേ