അശ്വതി : ആ.. അവിടെ തന്നെ
ഭക്ഷണം കഴിച്ച് കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞ് കാറിനടുത്തേക്ക് ചെന്ന് ആൽതറയിൽ ഇരുന്നു, എന്റെ കൈയിൽ പിടിച്ചു നിന്ന മിസ്സിനെ നോക്കി
ഞാൻ : എന്ത് വിടലാണ് മിസ്സേ
അശ്വതി : എന്താ?
ഞാൻ : അല്ല ആരാ ഈ യു കെ യിലേക്ക് പോണേ
അശ്വതി : അത് ചുമ്മാ അവളെയൊന്നു ചൂടാക്കാൻ പറഞ്ഞതല്ലേ
ഞാൻ : ഹമ്..എന്താ ഒരു പെർഫോമൻസ്
അശ്വതി : പോടാ…അവൾക്കിത്തിരി കളിയാക്കൽ കൂടുതലാ, അവളുടെ ഹസ്സ്ബൻഡ് വലിയ കൊമ്പത്തെ ആളാനുള്ള അഹങ്കാരാമാ…
ഞാൻ : മം..ഇതിനാ കുശുമ്പ് എന്ന് പറയുന്നത്
അശ്വതി : മം…ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ കാണായിരുന്നു, നിന്നെ കളിയാക്കുന്നത് കണ്ടാൽ എനിക്കിഷ്ടപ്പെടോ
മുഖം വാടിയ മിസ്സിന്റെ കൈയിൽ തഴുകി കൊണ്ട്
ഞാൻ : ആ പോട്ടെ അത് വിട്, ഇനി എന്താ പ്ലാൻ? എങ്ങോട്ട് പോവാനാ?
അശ്വതി : ഇവിടെ അടുത്ത് ഒരു ബീച്ച് ഉണ്ട് അവിടെ പോയാലോ? വലിയ തിരക്കൊന്നും കാണില്ല
ഞാൻ : പോവാലോ
അശ്വതി : എന്നാ വാ ഇറങ്ങ്
ആൽതറയിൽ നിന്നും ഇറങ്ങി കാറിൽ കേറാൻ നേരം,ഞങ്ങളുടെ അടുത്തേക്ക് വന്ന്
അഭിരാമി : ഡി മാരേജിന് വിളിക്കില്ലേ?
അശ്വതി : വിളിക്കാതെ പിന്നെ നീ ഹസ്സിനേയും കൂട്ടി വരണം
അഭിരാമി : എന്നാ ഓൾ ദ ബെസ്റ്റ്
എന്ന് പറഞ്ഞ് എനിക്ക് കൈ തന്നു, മിസ്സിനെ ഒന്ന് നോക്കി കൈ കൊടുത്ത്
ഞാൻ : താങ്ക്യു..
കൈയിനുള്ളിൽ ഒന്ന് തോണ്ടി കണ്ണടച്ച് കാണിച്ച് അഭിരാമി അങ്ങോട്ട് പോയി, കാറിൽ കയറി മുഖം വീർപ്പിച്ച മിസ്സിനെ നോക്കി
ഞാൻ : ഒരാള് ഷേക്കാന്റ് തരുമ്പോ തിരിച്ചു കൊടുക്കണ്ടേ, ഇല്ലേ അവരെന്ത് വിചാരിക്കും