കൈയിൽ നിന്നും പിടിവിട്ട്
അഭിരാമി : ഓ നീ തന്നെ പിടിച്ചോ, വേഗം വാ ഫോട്ടോ എടുക്കാൻ വിളിക്കുന്നുണ്ട്
എന്ന് പറഞ്ഞ് അഭിരാമി മുന്നിൽ നടന്നു
എന്റെ കൈയിൽ പിടിച്ച് നടന്ന്
അശ്വതി : പെണ്ണുങ്ങള് പിടിക്കാൻ വരുമ്പോ നിന്ന് കൊടുക്കുവാ ഹമ്..
ഞാൻ : അതിനു ഞാനല്ലല്ലോ അവരല്ലേ
അശ്വതി : ഒന്നും പറയണ്ട എന്റെ കൂടെ മര്യാദക്ക് നടന്നോ
ഹാളിലേക്ക് ചെന്ന് ഫോട്ടോസൊക്കെ എടുത്ത് കഴിഞ്ഞ് ഫുഡ് കഴിക്കാൻ ഇരുന്നു, അടുത്തിരുന്ന
അഭിരാമി : നീ പാർട്ടിക്ക് വരില്ലേ?
അശ്വതി : ഏയ് ഇല്ല, ഞങ്ങൾക്ക് കുറച്ചു സ്ഥലത്ത് പോവാനുണ്ട്
അഭിരാമി : എവിടെ?
അശ്വതി : നിന്നോടെന്തിന്ന പറയുന്നേ
അഭിരാമി : ഓ.. ഞാനൊന്നും ചോദിച്ചില്ല,നിന്റെ സ്വഭാവതിന് ഒരു മാറ്റവുമില്ലലോടി, അർജുന്റെ പാടായിരിക്കും ഇനി, സൂക്ഷിച്ചിരുന്നോട്ട അർജുൻ ഇവളൊരു സൈക്കോ ആണ്
അശ്വതി : പോടീ… നിന്റെ കെട്ടിയോന സൈക്കോ, അല്ല പറഞ്ഞ പോലെ നിന്റെ ഹസ്സ് എവിടെ
അഭിരാമി : ഓ ആള് സ്ഥലത്തില്ല, പിന്നെ എന്നാ നിങ്ങളുടെ മാരേജ് ?
അശ്വതി : ആ..ഒന്ന് രണ്ടു കൊല്ലം കഴിഞ്ഞു കാണും
അഭിരാമി : മം.. അർജുൻ എന്താ ചെയ്യുന്നേ?
ഞാൻ സംസാരിക്കാൻ പോയതും ഇടയിൽ കയറി
അശ്വതി : മാനേജർ ആണ്
അഭിരാമി : ആഹാ എവിടെയാ?
ഞാൻ : വീടിനടുത്തുള്ള സൂപ്പർ മാർക്കറ്റിൽ തന്നെയാ
അഭിരാമി : സൂപ്പർ മാർക്കറ്റിലോ…?
അശ്വതി : ആ ഇപ്പൊ തൽക്കാലത്തേക്ക് അവിടെയാ ഉടനെ പുറത്തേക്ക് പോവും
അഭിരാമി : ആണോ..എവിടെയാ?
ഞാൻ മിസ്സിന്റെ മുഖത്തേക്ക് നോക്കി
അശ്വതി : അത്…യു കെ യിൽ
അഭിരാമി : ഓ..അവിടെയല്ലേ നിന്റെ ആന്റിയുള്ളത്?ആന്റിയുടെ അടുത്തേക്കാണോ പോവുന്നത്?