എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Posted by

 

വണ്ടി മുന്നോട്ടെടുത്

 

വീണ : ആവിശ്യത്തിനൊക്കെ എത്തുന്നുണ്ട് അതുമതിയട്ടോ കളിയാക്കണ്ട

 

ഞാൻ : ഹ ഹ ഹ അപ്പോഴേക്കും പിണങ്ങിയാ ഞാൻ ചുമ്മാ പറഞ്ഞതാ

 

വീണ : മം..

 

ഞാൻ : തന്റെ ക്ലാസ്സ്‌ തുടങ്ങിയോ?

 

വീണ : ആ.. തന്റെയോ?

 

ഞാൻ : തുടങ്ങി.. അല്ല എനിക്ക് ചെലവ് തരാൻ വേണ്ടിയാണോ ഇത്രയും ദൂരം വന്നത്

 

വീണ : പിന്നേ എനിക്ക് വേറെ പണിയില്ല ഈ വഴി വന്നത് കൊണ്ട് കേറിയെന്ന് മാത്രം

 

ഞാൻ : ഹമ്..

 

അസ്തമന സൂര്യന്റെ വെളിച്ചത്തിൽ ഒരു ഗ്യാപ്പിട്ടിരുന്ന് അവളുടെ പുറംമോഡി ഞാൻ ആസ്വദിച്ചു, കാറ്റത്ത് പറന്ന് നടന്ന മുടിയിഴകൾ എന്റെ മുഖത്ത് വീണുകൊണ്ടിരുന്നു. പാലം എത്താറായപ്പോൾ

 

വീണ : അവിടെയാണോ?

 

ഞാൻ : ആ കുറച്ചൂടെ മുന്നോട്ട്

 

തട്ടുകടയുടെ എതിർവശം വണ്ടി നിറുത്തി

 

വീണ : താൻ പോയി മേടിച്ചു കൊണ്ടുവാ

 

ഞാൻ : അപ്പൊ അങ്ങോട്ട്‌ വരുന്നില്ലേ

 

വീണ : വേണ്ടടോ നിറയെ ആളുകളല്ലേ താൻ ഇങ്ങോട്ട് കൊണ്ടുവാ

 

ഞാൻ : മം എന്നാ ശരി എന്താ വേണ്ടത്?

 

വീണ : താൻ കഴിക്കുന്നത് തന്നെ എടുത്തോ

 

ഞാൻ : മം

 

റോഡ് ക്രോസ്സ് ചെയ്ത് കടയിൽ ചെന്ന് കുറച്ചു നേരം നിന്ന് തിരിച്ച് രണ്ട് പ്ലേറ്റുമായി വന്ന് ഒരു പ്ലെയ്റ്റ് അവൾക്ക് കൊടുത്ത്

 

ഞാൻ : നല്ല ചൂട് ദോശയും സാമ്പാറും ചമ്മന്തിയുമ്മാ

 

പ്ലെയ്റ്റ് വാങ്ങി വണ്ടിയിൽ ഇരുന്ന് ദോശ കഴിക്കുന്നതിനിടയിൽ

 

ഞാൻ : എങ്ങനുണ്ട്?

 

വീണ : മ്മ്.. കൊള്ളാം.. തനിക്കു ദോശയാ കൂടുതൽ ഇഷ്ടം?

 

ഞാൻ : ഏയ്‌ അങ്ങനെയൊന്നുമില്ല എല്ലാം കഴിക്കും

 

വീണ : മം.. ഇവിടെ എപ്പോഴും വരാറുണ്ടോ?

 

ഞാൻ : ഇടക്കൊക്കെ രതീഷിന്റെ കൂടെ അവനാ ഈ കട കാണിച്ചു തന്നത്

Leave a Reply

Your email address will not be published. Required fields are marked *