ഞാൻ : ഓഹോ..
അശ്വതി : നിന്നെ കണ്ടാൽ എന്റെ ചെക്കനാണെന്ന് പറയില്ലേ?
ഞാൻ : ആവോ, കൂട്ടുകാരോട് ചോദിച്ചു നോക്ക്
അശ്വതി : ഹമ്..ദേ അവിടെന്ന് ഇടത്തോട്ട്
മെയിൻ റോഡിൽ നിന്നും ഒരു ചെറിയ കൽപ്പൊടി റോഡിലേക്ക് വണ്ടി കയറി നേരെ പടിഞ്ഞാറോട്ടു വെച്ച് പിടിച്ചു, കുറച്ചു ദൂരം ചെന്ന് കഴിഞ്ഞപ്പോൾ കടലിനടുത്തുള്ള ഒരു അമ്പലത്തിന്റെ ഗ്രൗണ്ടിന് മുന്നിൽ എത്തി
ഞാൻ : ഇതാണോ മിസ്സേ..?
അശ്വതി : ആ.. ഇത് തന്നെയാവും
ഞാൻ : അറിയില്ലേ അപ്പൊ?
അശ്വതി : ഇത് തന്നെയാടാ കല്യാണ വണ്ടി കിടക്കുന്നത് കണ്ടില്ലേ, നീ കാറ് ഒതുക്കിയിട്
ഒരു ആൽത്തറയുടെ ഭാഗത്തേക്ക് വണ്ടി മാറ്റിയിട്ട് ഇറങ്ങി
അശ്വതി : ഗിഫ്റ്റ് എടുത്തോ
പുറകിൽ നിന്ന് ഗിഫ്റ്റെടുത്ത് മിസ്സിന് കൊടുത്ത്
ഞാൻ : ഞാൻ വരണോ?
അശ്വതി : പിന്നല്ലാണ്ട്
ഞാൻ : അത് വേണോ മിസ്സേ? അവിടെ മിസ്സിന്റെ കൂട്ടുകാരൊക്കെ കാണില്ലേ, ഞാൻ ഇവിടെ നിന്നോളാം
അശ്വതി : ദേ എനിക്ക് ദേഷ്യം വരോട്ടാ, മര്യാദക്ക് വരാൻ നോക്ക് അജു
ഞാൻ : മം..
മിസ്സിന്റെ പുറകെ നടന്നു, അമ്പലം എത്താറായപ്പോ
അശ്വതി : ഇങ്ങോട്ട് വാ അജു
എന്ന് പറഞ്ഞ് എന്റെ കൈയിൽ പിടിച്ച് വലിച്ച് കൂടെ നടത്തി, മിസ്സിനെ കണ്ട് കുറച്ചു കൂട്ടുകാരൊക്കെ അങ്ങോട്ട് വന്നു, അവരുടെ കൂടെ സംസാരിച്ച് എന്നെയും കൂട്ടി അമ്പലത്തിലേക്ക് ചെന്നു, അമ്പലത്തിന്റെ മുന്നിൽ താലികെട്ട് കഴിഞ്ഞ് എല്ലാവരും അമ്പലത്തിന്റെ ഹാളിലേക്ക് ചെന്ന് ഫോട്ടോസ് എടുക്കലും പരിചയപ്പെടലുമൊക്കെയായി ആകെ തിരക്കായി പതിയെ മിസ്സ് കാണാതെ അവിടെന്ന് മുങ്ങി ഞാൻ ആൽതറയിൽ വന്നിരുന്നു. കുറച്ചു കഴിഞ്ഞ് മിസ്സിന്റെ കോൾ വന്നു
അശ്വതി : നീ എവിടെയാ?
ഞാൻ : കാറിന്റെ അടുത്തുണ്ട്