അരവിന്ദൻ : അർജുൻ ചായ കുടിക്കു
എന്ന് പറഞ്ഞ് മുറ്റത്തേക്ക് പോയി, ‘ ഹാവൂ രക്ഷപെട്ടു ‘ എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ അവിടെയിരുന്നു ചായ കുടിച്ചു, അൽപ്പം കഴിഞ്ഞ് മുടിയൊക്കെ കെട്ടിവെച്ച് കൈയിൽ ഒരു പേഴ്സും ഗിഫ്റ്റുമായി മിസ്സും അമ്മയും കൂടി താഴേക്ക് വന്നു
അശ്വതി : പോവാം അജു
ഞാൻ : ആ..
എഴുനേറ്റ് മുറ്റത്തിറങ്ങും നേരം പുറകിൽ വന്ന
അശ്വതി : അജുന്റെ ബൈക്ക് എവിടെ?
ഞാൻ : പുറത്തുണ്ട്
അശ്വതി : അകത്തേക്ക് കേറ്റിവെച്ചോ നമുക്ക് കാറിൽ പോവാം
ഞാൻ : ആ..
ഞാൻ ബൈക്ക് എടുക്കാൻ പോവുന്നേരം, ചെടികൾ നനച്ചു കൊണ്ടിരുന്ന അച്ഛനോട്
അശ്വതി : ഡാഡി കാറിന്റെ കീ എവിടെ?
അരവിന്ദൻ : ഓഫീസിൽ കാണും
അശ്വതി : മമ്മി കീ എടുത്തു താ
വീടിന്റെ ഒരു വശത്തുള്ള മുറി ഓഫീസായി ആണ് ഉപയോഗിക്കുന്നത് അവിടെ ചെന്ന് താക്കോൽ എടുത്ത് കൊണ്ട് വന്ന് മിസ്സിന് കൊടുത്തു, ബൈക്ക് അകത്തു കയറ്റി വെച്ച് മിസ്സിന്റെ അടുത്തേക്ക് ചെന്ന് താക്കോൽ വാങ്ങി ഡോറ് തുറന്ന് കേറി കാർ സ്റ്റാർട്ട് ചെയ്തു
അശ്വതി : ഡാഡി ഞാൻ പോവുന്നു
അരവിന്ദൻ : ആ..
അശ്വതി : പോട്ടെ മമ്മി
ലതിക : മം..
ഫ്രണ്ട് ഡോറിന് അടുത്ത് വന്ന് ഗിഫ്റ്റും പിടിച്ചു നിക്കുന്നത് കണ്ട് കൈ എത്തിച്ച് ഡോർ തുറന്നു കൊടുത്തു, ഡോർ വലിച്ച് കൈയിലുള്ള ഗിഫ്റ്റ് എനിക്ക് തന്ന് മിസ്സ് അകത്തു കയറി, ഗിഫ്റ്റ് പുറകിൽ വെച്ച്
ഞാൻ : പോവാം
അശ്വതി : ആ വേഗം വിട്ടോ നമ്മള് വൈകി
ഞാൻ : നമ്മളോ? മിസ്സാണ് വൈകിയത്
അശ്വതി : ആ.. ഞാൻ തന്നെ നീ വണ്ടിയെടുക്ക്