വീണ : ആ.. തരാലോ
ഞാൻ : എപ്പൊ?
വീണ : ഇപ്പൊ
ഞാൻ : ആഹാ മം.. എന്നാ വാ ആ പാലത്തിന്റെ അവിടെയുള്ള തട്ടുകടയിൽ പോവാം
വീണ : തട്ടുകടയിലോ?
ഞാൻ : ആ എന്തേയ്?
വീണ : അവിടെ നിറയെ ആളുകളായിരിക്കില്ലേ?ഐസ്ക്രീം വല്ലതും പോരെ?
ഞാൻ : പിന്നേ…ഐസ്ക്രീം കഴിക്കാൻ, എന്നാ പിന്നെ എനിക്ക് ഇവിടെന്ന് കഴിച്ചൂടെ, ചെലവ് കൊടുക്കുന്നാളല്ല കഴിക്കുന്നാളാണ് തീരുമാനിക്കേണ്ടത്
വീണ : ഹമ്
ഞാൻ : ഇങ്ങനൊരു പിശുക്കി
വീണ : പോടോ ഞാൻ പിശുക്കിയൊന്നുമല്ല
ഞാൻ : അത് തന്റെ അമ്മ പറഞ്ഞല്ലോ
വീണ : തട്ടുകടയെങ്കിൽ തട്ടുകട താൻ വാ
വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്ത്
വീണ : വന്നില്ലേ?
അവളുടെ പുറകിൽ കേറാൻ പോവുന്നേരം
വീണ : തനിക്ക് വണ്ടിയില്ലേ?
ഞാൻ : എനിക്കേത് വണ്ടി?
വീണ : എന്റെ വണ്ടിയിൽ കൊണ്ടുപോവാനോ ആരെങ്കിലും കാണും
ഞാൻ : ഹമ്…എന്നാ താൻ പൊക്കോ ഞാൻ നടന്നു വന്നോളാം
വീണ : ഡോ.. ശോ ആരെങ്കിലും കണ്ടാൽ
ഞാൻ : താൻ പൊക്കോടോ ഞാൻ നടന്നോളാം
മുന്നിലേക്ക് നടന്ന എന്റെ അടുത്ത് വണ്ടി നിറുത്തി
വീണ : വാ.. വന്ന് കേറാൻ നോക്ക്
ഞാൻ : അപ്പൊ ആരെങ്കിലും കാണില്ലേ?
വീണ : വേഗം കേറടോ
ചിരിച്ചു കൊണ്ട് പുറകിൽ കേറിയതും വണ്ടി വലതു വശത്തേക്ക് ചരിഞ്ഞു വണ്ടിയുടെ സൈഡിൽ പിടിച്ച് പുറകിൽ നിന്നും കാല് താഴെകുത്തി
ഞാൻ : താഴെയിടോ?
വണ്ടി നേരെയാക്കി
വീണ : തനിക്കെന്തൊരു വെയിറ്റാ
ഞാൻ : പിന്നെ ഉണ്ടയാണ് കാല് നിലത്തെത്തണില്ല എന്നിട്ട് എനിക്ക് വെയിറ്റാണെന്ന്