ഞാൻ പറഞ്ഞു, ഗോപിക പൊട്ടി പൊട്ടി കരയാൻ തുടങ്ങി.
പെട്ടെന്നു ജോമോന് ഒരു ഫോൺ വന്നു…
” ആ ജോയേട്ടാ അറിഞ്ഞോ, ആ ഷമീർ, നന്ദു ഭായ്, അവരെ നിങ്ങളുടെ ബോസ്സും അങ്ങേരുടെ ആൾക്കാരും കൊന്നു കളഞ്ഞു എന്ന് ”
ഞാൻ ഗോപികേനെ നോക്കി ഒന്ന് ചിരിച്ചു..
“ഇത് ഫിൻലാൻഡ് വിസ ആണ്, ചേട്ടനും മീനുവിനും ഉള്ളത്, ഇത് നിങ്ങളുടെ രണ്ട് പേരുടെയും ശ്രീലങ്കൻ പാസ്പോർട്ട്, ബാക്കി ഐഡി കാർഡ്, നിങ്ങൾ ഭാര്യ ഭർത്താക്കന്മാർ എന്ന പേരിൽ ആണ് എല്ലാം ചെയ്തേക്കുനെ.. പിന്നെ ഇത് നിങ്ങളുടെ പേരിൽ ഫിൻലാൻഡിൽ ഉള്ള ബാങ്കിൽ ഒരു കോടി രൂപ ഇട്ട ഡോക്യൂമെന്റസ്, പിന്നെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, പിന്നെ ഫിൻലാൻഡിൽക്ക് ഉള്ള ഫ്ലൈറ്റ് നാളെ വെളുപിനെ 5 മണിക്ക് ആണ്… ”
എനിട്ട് അവൻ ഗോപികേടെ നേരെ തിരിഞ്ഞു
” ഇത് ഗോപികേടെ ശ്രീലങ്കൻ വിസ and പാസ്പോർട്ട്, ഇനി നിങ്ങൾ ഒരു ശ്രീലങ്കൻ സിറ്റിസൺ ആയിരിക്കും, പിന്നെ ഇവിടെ ഉള്ള ബാങ്ക് അക്കൗണ്ടിൽ നിങ്ങളുടെ പേരിൽ 75 ലക്ഷം രൂപ ഇട്ടിട്ടുണ്ട്, നിങ്ങൾക്കു ഇവിടെ നിൽക്കണം എങ്കിൽ ഇവിടെ ജീവിക്കാം അലെൽ.. കാനഡ, ജർമ്മനി.. ഫിൻലാൻഡ് or ഏതേലും യൂറോപ് രാജ്യത്ത് പോകണം എങ്കിൽ ഒരു 30-40 ലക്ഷം രൂപ ചിലവ് ആകും.. പിന്നെ ഒരു 1-2ആഴ്ച സമയവും എടുക്കും.. എന്ത് വേണം എന്ന് നിങ്ങൾക്കു തീരുമാനികാം, പേടിക്കണ്ട അത് വരെ എന്റെ വീട്ടിൽ താമസിക്കാം… എന്റെ വൈഫ് ആൻഡ് പിള്ളേർ ഒകെ ഇവിടെ ഇണ്ട്.. ”
ഇതും പറഞ്ഞു ജോമോൻ ഗോപികയ്ക്കു പാസ്പോർട്ട് മറ്റും പേപ്പർസും എല്ലാം കൊടുത്തു,
“ഗോപികേ അപ്പൊ ഇനി യാത്ര പറയുന്നില്ല.. എവടെ ആണേലും ഇനിയും നന്നായി ജീവിക്, എന്റെ ഭാഗത്തും തെറ്റുണ്ട് അത് ഞാൻ എന്നാൽ കഴിയുന്നത് ചെയ്തിട്ടുണ്ട് എന്നാണ് വിശ്വസിക്കുന്നത്… അപ്പോ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക… ”
ഞാൻ ഗോപികയോട് പറഞ്ഞു..
അവൾ അപ്പോഴും കരയിവായിരുന്നു.. ഞങ്ങൾ എയർപോർട്ടിൽ പോയി… ഞാൻ ഗോപികേനെ തിരിഞ്ഞു നോക്കാൻ പോയില്ല…