ആഹ് എന്നാ എനിക്കൊരു പൈന്റ് റം പറയ്..
ഒരു സ്മാൾ സോഡാ ചേർത്ത് വായിലേക്ക് ഒഴിച്ചിട്ട് ബീഫ് ഒലത്തിയത് ഒരു കഷ്ണം വായിലിട്ട് ചവച്ചു കൊണ്ട് രവി പറഞ്ഞു…
ആ ഇനി പറയ്.. നീ എവിടെ ആയിരുന്നു… ഇപ്പോൾ എവിടെയാണ്.?
എന്റെ കാര്യം ഒക്കെ പറയാം… രവിച്ചേട്ടൻ ഇപ്പോൾ എന്താ ജോലി.. ആറ്റിൽ മണല് വരാൻ നിരോധനം അല്ലേ…?
ഒരു വർഷമായി സണ്ണീ. ആ പണി ഇല്ലാതായിട്ട്.. ഇപ്പോൾ വേറേ ചില ഉടായിപ്പ് പണികളാ..
ഉഡായിപ്പോ.. അതെന്താണ്..?
ഈ പാലായിൽ ചില ബ്ലേഡ് കാർക്ക് വേണ്ടി വണ്ടി പിടിക്കാൻ പോകും.. പിന്നെ ചില മുതലാളി മാർക്കുവേണ്ടി ചിലരെ അൽപ്പം ഭീഷണി പെടുത്തേണ്ട കാര്യമുണ്ടങ്കിൽ.. അവരു പറയുന്നവരെ ഭീഷണിപ്പെടുത്തും.. അങ്ങനെയൊക്കെ അങ്ങ് പോകുന്നു..
ഞാൻ ഒറ്റക്കല്ല കേട്ടോ.. ഞങ്ങൾ അഞ്ചാറു പേരുണ്ട്…
ഓഹ്.. കൂലി തല്ല്.. അല്ലേ… അങ്ങനെ പറയല്ലേ.. ഇപ്പം വേറേ പേരാ.. കൊട്ടേഷൻ…
രവിച്ചേട്ടനോട് എനിക്ക് തീരാത്ത കടപ്പാടുണ്ട്.. അന്ന് രാത്രി ഈ പാലാ അങ്ങാടിയിൽ നിന്നും എന്നെ വിളിച്ചു കൊണ്ടുപോയി ചോറും തന്ന് വീട്ടിൽ കിടത്തിയതല്ലേ.. മാത്രമല്ല കുട്ടിച്ചന്റെ വീട്ടിൽ പണിയും ശരിയാക്കി തന്നു..
ഓഹ്.. അതാണോ വലിയ കാര്യം.. നീ എന്റെ നാട്ടുകാരൻ പയ്യനല്ലേ.. നിന്നെ അങ്ങനെ വിട്ടു കളയാൻ പറ്റുമോ ഈ രവിക്ക്…
ആഹ്.. കുട്ടിച്ചൻ നിന്നെ കുറിച്ച് ഒന്നു രണ്ടു തവണ എന്നോട് അന്വേഷിച്ചിരു ന്നു അന്ന്… ആട്ടെ നീ എന്തിനാ അവിടുന്ന് മുങ്ങിയത്.. സുഖം അല്ലായിരുന്നോ അവിടെ നിനക്ക്…
ഞാൻ എങ്ങോട്ടും മുങ്ങിയില്ല ചേട്ടാ.. ദേ ഇപ്പോൾ വരുന്നതും അവിടുന്നാണ് ഇവിടുന്ന് പോകുന്നതും അവിടേയ്ക്കാ ണ്…
ങ്ങാ.. ചേട്ടാ ഞാൻ ഒരു കാര്യം പറഞ്ഞാൽ ഏൽക്കാമോ…?
ഞാൻ നാളെയോ മ റ്റന്നാളോ ഹൈ റേഞ്ചിൽ പോകും… തൊടുകയിൽ ഇപ്പോൾ കുട്ടിച്ചൻ മരിച്ചതിൽ പിന്നെ പെണ്ണുങ്ങൾ തനിച്ചാ… ഞാൻ ഇല്ലാത്തപ്പോൾ ഒരു കണ്ണുവേണം… അതിനുള്ള നേട്ടം രവി ചേട്ടന് ഞാൻ ഉറപ്പാക്കാം…
പൈന്റിന്റെ പകുതി അകത്തായതോ ടെ സാമാന്യം ഫോമിലായ രവി പറഞ്ഞു..