മകളെ അവൻ സാലിയെന്നു പേരെടുത്തു വിളിച്ചത് കേട്ട് സൂസിക്ക് മകളുടെ ആഗ്രഹം നടക്കുമെന്ന് മനസിലായി…
സണ്ണി ജീപ്പ് വിട്ടത് മുത്തോലി കടവിലേക്കാണ്…രവിയുടെ വീട്ടിലേക്ക്..
ജീപ്പിന്റെ ശബ്ദം കേട്ട് ഇറങ്ങി വന്ന രവി യെയും കയറ്റി ടൗണിലേക്ക് വണ്ടി ഓടിക്കുമ്പോൾ സണ്ണി ചോദിച്ചു..
രവി ചേട്ടാ കുരിശ്ശു പള്ളി കവലയിലെ കുട്ടിച്ചന്റെ കെട്ടിടത്തിൽ ഒരു ഫർണിച്ചർ കടയുണ്ടോ…
ആഹ്.. ഉണ്ട് കുര്യൻ എന്നാ അയാളുടെ പേര്… എന്താ സണ്ണിച്ചാ..
അവിടെ ഒരു ചെറിയ പണിയുണ്ട്..
അയാൾ ഒരു പരനാറിയ സണ്ണീ.. എന്നും ഫ്രണിച്ചർ ഇറക്കുന്നതിന്റെ കൂലിയെ പറ്റി പറഞ്ഞു ചുമട്ട്കാരുമാ യി ഉടക്കുന്നത് കാണാം.. എന്താ വിഷയം… നമ്മുടെ ടീംസിനെ വിളിക്കണോ…
അതൊന്നും വേണ്ടിവരില്ല…ചേട്ടാ.. സൂസിച്ചേച്ചിക്ക് വാടക കൊടുക്കാൻ അവന് ഒരു മടി.. പെണ്ണുങ്ങൾ ആല്ലേ ഒന്നു പേടിപ്പിച്ചു നോക്കിയതാ..
ജീപ്പ് റോഡിൽ ഒതുക്കി ഇട്ടിട്ട് രവി കാണിച്ചു കൊടുത്ത ഷോപ്പിലേക്ക് സണ്ണി നടന്നു…
സണ്ണീ ഞാൻ കൂടി വരാം… വേണ്ട ചേട്ടാ… ചേട്ടൻ ജീപ്പിൽ ഇരുന്നോ…
കടക്കകത്തു കണ്ട ഒരു ജോലി ക്കാരനോട് കട മുതലാളിയെ തിരക്കി..
കുര്യൻ ചേട്ടൻ ഇപ്പോൾ വരും…
ഉരുപ്പടി വല്ലതും നോക്കാനാണെങ്കിൽ ഞാൻ കാണിച്ചു തരാം.. ങ്ഹാ ദാ വരുന്നു.. അതാ ഓണർ..
കടയിലേക്ക് കയറിയ കുറയനെ നോക്കി സണ്ണി ഒന്നു ചിരിച്ചു…
ഫർണിച്ചർ വല്ലതും വാങ്ങാൻ വന്നതാണോ?
അല്ല ചേട്ടാ.. ചേട്ടനോട് ഒരു കാര്യം പറയാൻ വന്നതാ…!
എന്തു കാര്യം…??
അതേ ചേട്ടൻ ഈ കടയുടെ വാടക നാലു മാസമായി കുടിശ്ശികയാ.. ചോദിക്കാൻ വന്ന ഉടമസ്തയോട് മര്യാത ഇല്ലാതെ സംസാരിക്കുകയും ചെയ്തു.. അതു കൊണ്ട് ചേട്ടൻ ഇന്ന് ആറു മണിക്കുള്ളൽ മുടങ്ങിയ വാടക ഇതിന്റെ ഓണർ തൊടുകയിൽ കുട്ടിച്ചന്റെ വീട്ടിൽ കൊണ്ടുപോയി കൊടുക്കണം..
എന്നിട്ട് മര്യാതകേട് പറഞ്ഞതിനു മാപ്പു പറഞ്ഞാൽ നാളെയും കട തുറക്കാം.. മാപ്പ് പറയണമെന്ന് നിർബന്ധം ഒന്നുമില്ല… പക്ഷേ കുടിശ്ശിക ഇടപാടെല്ലാം തീർത്തിട്ട് ഇന്ന് രാത്രി തന്നെ ഇതെല്ലാം ഇവിടുന്ന് മാറ്റി കട ക്ളീനാക്കി തരണം..