കുട്ടിച്ചൻ വാടക കുടിശ്ശികയൊക്കെ എഴുതി വെയ്ക്കുന്ന ഒരു ബുക്കുണ്ട്.. അതിൽ നിന്നാണ് ഇയാൾ നാലു മാസമായി വാടക അടച്ചിട്ടില്ലെന്നു മനസിലായത്….
അയാൾ എന്താണ് ചേച്ചിയോട് പറഞ്ഞത്…?
നിങ്ങൾക്ക് എന്തു ബുദ്ധിമുട്ടു കാരണമാ ഇങ്ങനെ വാടക തെണ്ടി നടക്കുന്നത്..കുട്ടിച്ചൻ കുറേ ഉണ്ടാക്കി ഇട്ടിട്ടില്ലേ…കുറേ വർഷമായി വാടക കൊടുക്കുന്നതാ..ഇനി ഉണ്ടാകുമ്പോൾ അങ്ങെത്തിച്ചോളാം അങ്ങനെ കുറേ പറഞ്ഞു.. ഞാൻ ഒന്നും മിണ്ടാൻ പോയില്ല..
ഇങ്ങനെ പല കാര്യങ്ങളും ഇനിയും ഉണ്ടാകും.. ചോദിക്കാനും പറയാനും ആളില്ലങ്കിൽ ഇങ്ങനെയൊക്കെയാ…
അതുകൊണ്ട് ഇനി നീ ഇവിടുന്ന് പോകണ്ട….
ചേച്ചീ എനിക്ക് എലാപ്പാറയിൽനിന്നും പെട്ടന്ന് ഒഴിഞ്ഞു പോരാൻ പറ്റില്ല…
പാലായിൽ നിന്നും വലിയ ദൂരമൊന്നും അല്ലല്ലോ… ഇപ്പോൾ വാഗമൺ റോഡ് വന്നതുകൊണ്ട് ജീപ്പിൽ രണ്ടോ രണ്ടരയോ മണിക്കൂർ കൊണ്ട് വരാവുന്ന ദൂരമേയൊള്ളു…
ചേച്ചി വിഷമിക്കണ്ട… നിങ്ങൾക്ക് തുണയായി ഞാൻ ഉണ്ടാകും…
മനസ്സിൽ പൊട്ടിയ ആയിരത്തിഒന്ന് ലഡ്ഡു വിനെ മറച്ചു വെച്ചു കൊണ്ട് സണ്ണി പറഞ്ഞു…
അപ്പോൾ സൂസിയുടെ മുഖത്ത് നോക്കി സാലി എന്തോ നിർബന്ധിക്കുന്നപോലെ സണ്ണിക്ക് തോന്നി..
എന്താ… സലിച്ചേച്ചിക്ക് എന്തോ പറയാനുണ്ടല്ലോ…?
നീ പറഞ്ഞോടി…
ഇല്ല… മമ്മി പറഞ്ഞാൽ മതി…
അപ്പോൾ സണ്ണി പറഞ്ഞു…
ഇനി എന്നോട് എന്തെങ്കിലും പറയാൻ നിങ്ങൾ ഇങ്ങനെ മടിക്കേണ്ട ആവശ്യം ഉണ്ടോ…?
രണ്ടുപേരും മൗനമായി ഇരിക്കുന്നതു കണ്ട് അവൻ സാലിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…
പറയ് ചേച്ചീ…
സണ്ണിച്ചൻ എന്നെ ഇനിയും ചേച്ചിയെ ന്നു വിളിക്കരുതെന്നു ഞാൻ പറഞ്ഞില്ലേ…
മൂത്ത ആളെ ചേച്ചിയെന്നു വിളിക്കാതെ എന്തു വിളിക്കും..
ചേച്ചിയെന്നു വിളിച്ചുകൊണ്ട് ഭാര്യയെ പോലെ പ്രവർത്തിക്കേണ്ട..
എനിക്ക് ഒന്നും മനസിലാകുന്നില്ല… ഒന്ന് തെളിച്ചു പറയ്…
അപ്പോൾ സൂസി പറഞ്ഞു… സണ്ണീ.. അവൾ പറയുന്നത് നീ അവളെ ഭാര്യ ആക്കണം എന്നാണ്…
ലഡ്ഡു പൊട്ടിക്കൊണ്ടേയിരിക്കുന്നല്ലോ കർത്താവേ എന്ന് ചിന്തിച്ചുകൊണ്ട് അവൻ പറഞ്ഞു….
ഞാൻ തമാശയായി പോലും അങ്ങനെ ചിന്തിച്ചൂട്ടില്ല…… ഇതൊക്കെ ആലോചിച്ചിട്ടു പറയുകയാണോ.. അങ്ങനെ ആണെങ്കിൽത്തന്നെ നിങ്ങളുടെ ബന്ധുക്കൾ ഒക്കെ കൂടി എന്റെ തല കൊയ്യില്ലേ…
അപ്പോൾ സാലി ചാടി പറഞ്ഞു.. ഒറ്റയെണ്ണത്തിനെ ഈ മുറ്റത്ത് കയറ്റില്ല.. എന്റെ ഇഷ്ടത്തിന് എതിരു പറയാനുള്ള അർഹത ഞങ്ങളുടെ ഒരു ബന്ധുവിനും ഇല്ല…