“” വേണ്ടന്നെ പോയിട്ട് വന്നിട്ട് മതി… “”
അതിനവർ ചിരിച്ചോണ്ട് തലയാട്ടി അകത്തേക്ക് പോയി.. ഞാൻ ഉമ്മറത്തേക്ക് നടന്നു പെണ്ണ് പടകൾ മിറ്റത്തു നിന്ന് എന്തൊക്കെയോ പറയുന്നും ചിരിക്കുന്നുമുണ്ട്, അതിന്റെ എല്ലാം ചോക്ര കൊള്ളി അഞ്ചു തന്നെ.
“” എന്റെ പൊന്നെ പൊളി.. “”
കുട്ടത്തിൽ നിന്നൊരു കണ്ണാടി വച്ചൊരു കൂട്ടി ഉമ്മറത്ത് നിൽക്കുന്ന എന്നെ നോക്കി. ഞാൻ പെടുന്നനെ പുറകിലോട്ടും നോട്ടമിട്ടു, ഇതാരെയപ്പാ നോക്കുന്നെ.. ലുക്ക് നമ്മളിലോട്ട് ആണല്ലോ.. സോയവേ കുറച്ച് പൊങ്ങച്ചക്കാരനായ നിക്ക് പിന്നെ വേറെ എന്തേലും വേണോ.. അപ്പോളേക്കും ബാക്കിയുള്ളവരും തിരിഞ്ഞു നോക്കി പിന്നീട് അവരിൽ എല്ലാം മനോഹരമായ ചിരി ഉടലെടുത്തു.
“” ഏട്ടാ സൂപ്പറായിട്ടുണ്ട്.. ഒന്നും പറയാൻ ഇല്ല.. “”
ചിരിച്ചുകൊണ്ട് മുന്നോട്ടേക്ക് വന്ന അഞ്ചു ന്റെ മീശയിൽ പിടിച്ച് തിരിച്ചയി പിന്നീടാത്തെ സംസാരം.
“” അജു ചേട്ടന് ഇങ്ങനെ ഉള്ള ലുക്ക് ആണുട്ടോ ചേരുന്നേ..””
ന്നൊരു അഭിപ്രായം കൂടെ വന്നതും ഞാൻ അങ്ങ് ത്രിൽഡ് അടിച്ചിട്ടെ ജെയിൻ വീലിൽ കേറിയ ഫീൽ ആയിരുന്നു. അപ്പോളേക്കും പുറത്തെ ബഹളം കേട്ട് ആമി അങ്ങോട്ടേക്ക് ഇറങ്ങി വന്നു.
“” ന്തോ അലയാ പിള്ളേരെ..!!””
“” ന്റെ ചേച്ചി ഇതൊന്ന് നോക്കിയേ.. കണ്ട ഞങ്ങടെ ചെക്കനെ.. “”
ന്നേ തോളിൽ പിടിച്ച് അവൾക്ഭിമുകമായി നിർത്തി അഞ്ചു ന്റെ തോളിലൂടെ കൈയിട്ട് ചേർത്ത് നിർത്തി.. ഒരു നിമിഷം ആമി തറഞ്ഞു നില്കുന്നത് ഞാൻ കണ്ടു പിന്നെ ആ മിഴികൾ ന്റെ മുഖമാകെ ഓടി നടന്നു.. അതിൽ നിന്നും അവളെ മുക്തയാക്കിയത് അഞ്ചു തന്നെയാണ്
“” ചേച്ചി…! “”
ആമിയുടെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു അവൾ വിളിച്ചപ്പോ സ്വപ്നത്തിലെന്നപോലെ അവൾ ഞെട്ടി ഉണർന്നു.. പിന്നേ അതൊരു ചമ്മലിലേക്ക് ചേക്കേറി..