അപ്പോഴേ ന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. കള്ളൻ എല്ലാം സെറ്റ് അക്കിട്ട് ഇവിടെ നിന്ന് വിറകു കീറുവാ..
“” എന്റെ പൊന്നെടോ… എവിടെ സാധനം ആരെല് ആണോ.. കുപ്പി മുഴച്ചിരിക്കുന്നു… “”
ഇങ്ങേര് സഞ്ചരിക്കുന്ന മാധ്യ ഷോപ്പ് ആണോ.. ഞാൻ കണ്ണ് മിഴിച്ചു പുള്ളിയെ നോക്കി, പുള്ളി ഒന്ന് സ്വയം നോക്കി
“” അത് കുപ്പി അല്ലേടാ രാവിലെ അടിയിൽ ഒന്നും ഇട്ടില്ല അതിന്റെയാ .. “”
പുള്ളി ഒരു പ്രതേക ഒഴുകിൽ പറഞ്ഞതും ഞാനും ചിരിച്ചുപോയി…
“” ന്റെ പൊന്നെ വയ്യാ…
അല്ല അപ്പൊ എങ്ങനാ.. എവിടെയാ സാധനം””.
“” അതൊക്കെ സെറ്റ് ആണ്.. എപ്പോളാ.. “”
“” എന്ത്….?? “”
പെട്ടെന്ന് അങ്ങനെ ഒരു ശബ്ദം കേട്ടപ്പോ ഒന്ന് ഞെട്ടി .
“” അഹ് ഡീ.. വിറകൊ ഇപ്പോ കൊണ്ടുവരാമേ…
ഞാൻ അങ്ങോട്ട് ചെല്ലട്ടെ… പോട്ടെടാ പോട്ടെ മോളെ… “”
കത്തുന്ന കണ്ണുകളുമായി നിൽക്കുന്ന ആമിയുടെ നോട്ടം കണ്ട് പന്തിയല്ലെന്നു മനസിലായ പുള്ളി നൈസിന് വലിഞ്ഞു.. ന്നാൽ അവരുടെ ആ വീട്ടിൽ നിന്നും അങ്ങനെയൊരു വിളി ഞങ്ങളാരും കേട്ടില്ല ന്തിന് പുള്ളിടെ ഭാര്യ പോലും..
“” ന്ത് സാധനത്തിന്റെ കാര്യവാ നിങ്ങള് രണ്ടാളും ചർച്ച ചെയ്തേ… “”
“” ഏഹ്.. ന്താ.. ‘””
“” അല്ല ന്ത് സാധനത്തിന്റെ കാര്യമാണ്.. നിങ്ങള് രണ്ടാളും പറഞ്ഞതെന്ന്.. “”
ചെടികടുത്തേക്ക് നടക്കുന്നത് കണ്ടപ്പോളെ ഉദ്ദേശം എനിക്ക് മനസിലായി.. ചുറ്റും നോക്കി മൈ#@ ഓടാൻ വഴിയും അറിയില്ല വീട്ടിൽ കേറിയാൽ ഇവള് കൊല്ലും, ഹായ് മരണം എങ്ങനെ വേണമെന്ന് ഇനി ഞാൻ തീരുമാനിച്ചാൽ മാത്രം മതി..