“” മോന് ചായ എടുക്കട്ടെ… “”
“” അയ്യോ ഏട്ടന് ചായ തന്നില്ലാല്ലെ… ഇപ്പോ കൊണ്ടരമേ.. “”
അമ്മ ചോദ്യത്തിന് മറുപടിയായി ഉയർന്നത് അവളുടെ വാക്കുകൾ ആണ് ഉടനെ പായുന്നതും കണ്ടു .
“” ഏട്ടൻ എന്താ മുഴുവനും നനഞ്ഞിരിക്കുന്നെ..””
ന്നെയും ഞാൻ നിൽക്കുന്ന ഭാഗവും നോക്കി അവൾ സസൂക്ഷ്മമം പറഞ്ഞ്.. അതിന് അമ്മയും കൂട്ട് പിടിച്ച്..
“” അതമ്മേട പുന്നാര മോള് രാവിലെ ന്നേ കുളിപ്പിച്ചതാ… ആ ബെടൊക്കെ നനഞ്ഞൊരു പരുവമായിട്ടുണ്ടാകും.. “”
ചെറിയ ജാത്സ്യയാണ് ഞാൻ അത് പറഞ്ഞത്
“” തലേക്കൂടെ വെള്ളം കോരി ഒഴിച്ചല്ലേ.. “”
മ്മ്മ്… ഒന്ന് മൂളി ആമി കോണ്ട് തന്ന തോർത്തുകൊണ്ട് തലയും അവൾ തന്നെ തോർത്തി തന്നു.. ചായയും വാങ്ങി ഞാൻ വെളിയിലേക്ക് ഇറങ്ങി.. റോസാ പൂക്കൾക്കിടയിലൂടെ ചുവടുകൾ വായ്ക്കുമ്പോൾ മുല്ലപ്പൂവിന്റെ സുഗന്ധം മൂക്കിലേക്ക് ഇരച്ചു കേറി.. അഹ് ന്താ മണം..
“” അല്ലിതാര്.. !!”
“” ഡേയ് അജു… ഇപ്പോ വന്നടെ.. “”
ആരാന്നല്ലേ നമ്മടെ അയല്പക്കത്തെ കമ്പനി സേട്ടൻ.. പുള്ളി രാവിലെ പണിയാ കോടാലി കൊണ്ടുള്ള അഭിയാസ പ്രകടനതിലാ..
“” എന്നാ ഉണ്ട്.. കാണാനില്ലാലോ…, “”
“” നീയല്ലേ ഒന്നും പറയണ്ടേ പോയെ.. പിറ്റേന്ന് എന്റെ പെമ്പറന്നോത്തി പറഞ്ഞാ ഞാൻ നിങ്ങള് പോയ കാര്യം അറിഞ്ഞേ.. “”
കോടാലി സൈഡിലേക്ക് വച്ച് കീറിയിട്ട വിറകുകൾ കൈയിലാകാൻ നോക്കുകയാണ് മൂപ്പര്..
“” അതങ്ങനെ പറ്റിപോയന്നെ … പിന്നേ ഓണം ഒക്കെയല്ലേ ചെറുതെടുക്കണ്ടേ.. “”
“” ആയെന്ന ചോദ്യമാടാ ഓണമായിട്ട് രണ്ടെണ്ണം അടിച്ചില്ലേ നമ്മളൊക്കെ മലയാളികൾ ആണെന്ന് പറയാൻ കൊള്ളൂവോ… “”