എടി…. ന്നാലറി ഉടുത്തിരുന്ന കൈലിയും കേറ്റിയുടുത്തു അവളുടെ പുറകെ ഓടുകയായിരുന്നു അടുത്ത രംഗം.. ന്റെ മുന്നിൽ കുലുങ്ങി ചിരിച്ചു ഇടക്കിടെ തിരിഞ്ഞു നോക്കുന്ന പെണ്ണെന്നേ നന്നായി കിതപ്പിച്ചു
“” ആമി നിൽക്കുന്നതാ നിനക്കും എനിക്കും നല്ലത്… ‘””
വയ്യാ രാവിലെ ഇങ്ങനെ ഓടാൻ.. ന്നാൽ അവളുണ്ടോ നിൽക്കണ്. പായുകയായിരുന്നു അവൾ.അതിനവൾ കൊഞ്ഞനം കുത്തിയാണ് മറുപടി തന്നത്
“” നിക്കെടി അവിടെ..!!! “”
പുറകിനെ ഓടി അവളെ ഇടുപ്പിലൂടെ വട്ടം പിടിച്ചുയർത്തി അതിനിടയിലും അവൾ ന്റെ ദേഹത്ത് ഇടിച്ചു കുതറുന്നുണ്ട്.
“” നി തലേക്കൂടെ വെള്ളം ഒഴിക്കും അല്ലേടി ഒണക്ക ചുള്ളി.. “”
അതെ പടി അവളുടെ നിതുബത്തിൽ ഒന്ന് പിച്ചുക കുടി ചെയ്തപ്പോ അവിടം തിരുമ്മി ന്നേ കോർപ്പിച്ചൊരു നോട്ടം.
“” അഹ്… നോക്കി പേടിപ്പിക്കുന്നോ ഉണ്ടക്കണ്ണി.. “”
“” എന്റെ പൊന്നേട്ടനല്ലേ താഴെയിറക്ക്.. “”
അവൾ യാചനയുടെ മുഖഭാവത്തോടെ ന്നോട് കെഞ്ചി.. എവിടെ.ഞാൻ വിടുവോ . ഞാൻ അന്നെ ആർക്കിസ്സാ..
മ്മഹും.. ഇല്ലെന്ന് തലയിട്ടിയതും മുഖമൊന്നു മങ്ങി.. പെടുന്നനെ ആ മുഖത്ത് കുസൃതി നിറഞ്ഞു,
“” താഴെ നിർത്തിയാൽ ഉമ്മ തരാം.. ഒക്കെ ആണോ…?!””
ഇല്ല നടക്കില്ലെടി ന്ന് ന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു ന്നാൽ ശരീരം സമ്മതിച്ചില്ലന്നെ.. കൈ അയ്ഞ്ഞു,, അന്നേരം തന്നെ അമ്മയും അഞ്ജുവും അങ്ങോട്ടേക്കെത്തി, മൈ ഉമ്മ മിസ്സായി
“” രാവിലെ തുടങ്ങിയോ കെട്ടിയോളും കെട്ടിയോനും തമ്മിലുള്ള റൊമാൻസ്.. ഇവിടെ കെട്ടികാറായ പെൺ പിള്ളേരുള്ളതാ രണ്ടിനും അതോർമ്മ വേണം.. “”
കാർന്നോമ്മാർ കണക്കെ ഉള്ള ശബ്ദം വന്നപ്പോൾ ഞങ്ങൾ രണ്ടാളും അമ്മെയാണ് നോക്കിയത്.. ന്നാൽ അത് പറഞ്ഞ ആളെ മനസിലായപ്പോ ചിരിയാണ് വന്നതെന്ന് മാത്രം, അപ്പൊ തന്നെ അമ്മ അവളുടെ കൈയിൽ ഒരാടിയും കൊടുത്ത് ശക്കാരിച്ചു.. ന്നാൽ അവളുടെ ആ ഡയലോഗിൽ നാറിയത് ന്റെ പെണ്ണാണ് പൂർണ്ണമായും ന്റെ പുറകിൽ ഒളിച്ചവൾ..