🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶🪶
രാവിലെ ആമിയുടെ കുലുക്കി വിളി കേട്ടെണ്ണിറ്റ ഞാൻ കണ്ണുകൾ തുറക്കാൻ നന്നേ പ്രയാസപ്പെട്ടിരുന്നു, കണ്ണുകൾ ഒന്ന് തുറന്നപ്പോൾ കണ്ടത് കുളി കഴിഞു ഒരു പച്ച പാവാടയും ചുവന്ന ഹാഫ് സാരിയും ഉടുത്തു, നനവർന്ന കനത്ത കർകൂന്തൽ തോർത്തിന്നാൽ കെട്ടിവെചെന്നെ വിളിച്ചു ന്തോ അടിക്കി പിറക്കുന്ന പെണ്ണിനെയാണ്.. ഒന്ന് രണ്ട് നേർത്ത കർകുന്തൽ മുഖത്തേക്ക് ഒഴുകി വീണിട്ടുണ്ട്.. പാവാടയും സാരിയും ചേരുന്ന ഭാഗത്തു വയറിന്റെ നേർത്ത ഭാഗം തെളിഞ്ഞു കാണാമായിരുന്നു.. സ്വന്തം പെണ്ണെനിനെ കുളികഴിഞു ഇങ്ങനെ കാണുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ.. അതൊന്ന് വേറെയാ.. അവരുടെ സൗന്ദര്യം വർധിച്ചതായി തോന്നിപോകും..
“” അജുവേട്ടാ… ദേ സമയം ഏഴ് കഴിഞുന്ന് എണീക്കാൻ നോക്കിയേ.. ,, “”
കാതുകളിലേക്ക് ആ മധുരമേറിയ സ്വരം ഒഴുകി എത്തുമ്പോൾ ഞാൻ ഒന്ന് ഞെരുങ്ങി തിരിഞ്ഞു കിടന്നു
“” നീയൊന്ന് പോയെ.. ഒരു ഒൻപത് മണിയാകുമ്പോൾ വന്ന് വിളിച്ചാ മതി അപ്പോ നോകാം.. “”.
“” ഒൻപത് മണിയോ!!.. ദേ ഏട്ടാ കളിക്കാതെ എണ്ണിറ്റെ, അമ്പലത്തിൽ പോകാൻ ഉള്ളതാന്ന്. “”
“” എടി..! ഇന്നലെ ഒരു കളി കളിച്ചതിന്റെയാണ് ഇന്നി ഷീണം.. നീയും ബാ എന്നിട്ട് ഇവിടെ കിടക്ക്.. “”
. ഞാൻ എന്റെ ഇടത്തെ ഭാഗത്തേക്ക് കൈ അടിച്ചു വിളിച്ചു
“” ഹാ വൃത്തികെട്ട ജന്തു എന്തൊക്കെയാ പറയണേ.. എണ്ണിക്കുണ്ടോ അതോ ഞാൻ വെള്ളം കോരി തലവഴി ഒഴിക്കണോ.. “”
“” ന്നാൽ അതൊന്ന് കാണണമല്ലോ…!!
ന്നും പറഞ്ഞുഞാൻ പുതപ്പെടുത്തു ഒന്നുടെ തലവഴി മൂടി,, ആ ഉറക്കം അധികനേരം നീണ്ടുനിന്നില്ല..
ഹായ് മഴ… തല്യാ മാസംയോണ്ടാണോ ആവോ.. അല്ല ഞാൻ ഇന്നലെ മുറ്റത് ആണോ അതിന് കിടന്നേ… നല്ല തണുപ്പ് ശരീരത്തിലേക്ക് ഇരച്ചു കേറിയപ്പോളാണ് ബോധം വീണത്