അമ്പലത്തിലേക്ക് ആണെന്ന് അറിഞ്ഞതും മാഗിയും അവർക്കൊപ്പം കുടി..
“” ന്നാ പോയിട്ട് വരട്ടെ ട്ടോ… “”
അവർ പോയതും ഞാൻ നേരെ ബെഡിലേക്ക് ചരിഞ്ഞു കൂടെ ആ ഊളയും ഉണ്ട്.. പിന്നെ എണ്ണിക്കുമ്പോൾ സമയം എട്ട് കഴിഞ്ഞിരുന്നു, പല്ലുതേപ്പും കുളിയും കഴിഞ്ഞു അവനേം കുത്തിപ്പൊക്കി താഴേക്ക് ചെല്ലുമ്പോൾ അവരെല്ലാം താഴെ ഇരുന്നു സംസാരം.. ഞാൻ ഏട്ടത്തിക്ക് അരികിൽ ഇരുന്ന് ആ മടിയിലേക് തല വെച്ചെങ്ങനെ കിടന്ന് ഞാൻ കിടക്കാൻ ആഞ്ഞപ്പോ കൈകൾ പൊക്കി മടിയിലേക്ക് കിടത്തി അപ്പോളും സംസാരത്തിലാണ് കക്ഷി.. പതിയെ ന്റെ തലയിൽ തലോടുന്നും ഉണ്ട്.
“” ടാ പോയി വല്ലതും കഴിച്ചേച്ചും വന്നേ… ചെല്ല്….! വിഷ്ണു നീയും പോയി വല്ലോം എടുത്ത് കഴിക്ക്… “”
“” ഹാ ശെരിയാ ഞാൻ അതങ്ങ് മറന്നിരിക്കുവായിരുന്നു.. താക്സ് ഏട്ടത്തി… ബാടാ.. കഴികാം.. “”
കേൾക്കണ്ട താമസം അവൻ ചാടി എണ്ണിക്കാൻ, ഇതെന്തോന്ന് മൈരൻ, എന്റെ കൂടെ ഉള്ളതെല്ലാം ഇമ്മാതിരി സാദനങ്ങൾ ആണെല്ലോ ദൈവമേ..
“” ഹംഹും നി പോയി കഴിച്ചോ…. പിന്നാട്ടെ ഏട്ടത്തി.. ഇപ്പോ ഞാൻ ഒന്ന് കിടന്നോട്ടെ… “”
“” ഹാ.. നാണമുണ്ടോ ചെക്കാനിനക്ക്..
പെണ്ണ് കെട്ടി ഇപ്പോ ദേ അച്ഛനാകാൻ പോവ്വാ ന്നിട്ടും അവന്റെ കുഞ്ഞുകളി മാറീട്ടില്ല.. “”
ന്നേ മടിയിൽ നിന്നെണ്ണിപ്പിക്കാൻ പരമാവധി നോക്കുന്നുണ്ട് ന്റെ ഏട്ടത്തിയമ്മ
“” പിടിച്ച് രണ്ട് പൊട്ടിരങ് കൊടുത്താൽ തീരാവുന്നതേ ഉള്ളൂ ഇവന്റെ കുഞ്ഞ് കളി.. “”
മാഗിയാണ്.. പറയുന്നതിനൊപ്പം ചുമകുന്നും ഉണ്ടാവൾ, ഞാൻ അപ്പോ തന്നെ അതിനെ പുച്ഛിച്ചു തള്ളി..
“” പനിയുണ്ടോ മോളെ നിനക്ക്.. “”
“” എയ്യ് ഇല്ലമ്മേ.. കാലാവസ്ഥയുടെ യായിരിക്കും.. “”