“” ഓ വീണാൽ നിന്നേം കോണ്ട് ഹോസ്പിറ്റലിൽ പോണ കാര്യം ഞാൻ ഏറ്റ്..പോരെ.. “”
അവൾ നടത്തം നിർത്തി ന്നേ തിരിഞ്ഞു നോക്കി, ഞാൻ എന്താഡി ന്ന് ചോദിക്കവേ
“” നിനക്കൊരു അച്ഛൻ ആകാൻ ഉള്ള പക്വത വന്നോന്നൊരു സംശയം… “”
“” നി നടന്നെ… ബാ.. “”
%%%%%%%%%%%%%%%%%%%%%%%%
“” എന്റമ്മേ.. ഒന്നിനും കൊള്ളില്ല അങ്ങോട്ടുള്ള ഹോട്ടലിലെ ഫുഡ്.. അതൊക്കെ ന്റെ അമ്മേടെ കൈപ്പുണ്ണിയം ഹോ… അതെ രണ്ട് ദോശ കൂടെ ഇങ്ങോട്ട് ഇട്ടേ.. “”
ഓ വന്നപ്പോളെ അവൻ പ്ലേറ്റ് കൈവശം ആക്കി.. അമ്മ താടിക്കും കൈയും കൊടുത്ത് അവന്റെ സംസാരം നോക്കി നിൽക്കുന്നു.. ഗൗമതി അമ്മ ചിരിയോടെ ദോശ നോക്കുന്നു
“” മതിയെടാ പയ്യെ കുത്തി കേറ്റ്… “”
അതുപറഞ്ഞു ഞാൻ അകത്തേക്ക് കയറിയത്പുറകെ അവളും
“” ആഹ്ഹ് ഹാ നീയും ഉണ്ടായിരുന്നോ ഇവന്റെ കൂടെ.. “”
“” അല്ലാതെ പിന്നേ ഈ മണ്ടനെ ഒറ്റക്ക് ഇങ്ങോട്ട് വീടോമ്മേ .. “”
അതും പറഞ്ഞ് അവളമ്മേ ഒന്ന് കെട്ടിപിടിച്ചു,, അമ്മായിഅമ്മക് ഒരു ചിരിയും…
“” ഗൗമതിക്ക് ഇത് ആരാന്നു മനസ്സിലായോ.. ന്റെ മക്കളാ… ഇത് തലതിരിഞ്ഞോരെണ്ണമാ .. നിൽക്കുന്ന നിൽപ്പിൽ ഇവനെ കാണാതെ പോകും, അല്ലേടാ…,
മ്മ് പിന്നെ ഇത്.. ഇതിന്റെ കുറുമ്പി പെണ്ണാ.. അമ്മേടെ പൊന്ന്.. “”
അവളെ കെട്ടിപിടിച്ചു ഉമ്മ വച്ച് അമ്മ പറഞ്ഞതും ഇവിടെ നടന്നതുമൊന്നും ആ പൊട്ടൻ കേട്ടില്ല അവൻ നല്ല പോളിംഗ് ആണ്..
പിന്നെ എല്ലാരും വന്ന് കണ്ടു സംസാരിച്ചു കഴിഞ്ഞു ഇവർ ഇവിടെ ഇടക്ക് വരുന്നുളത്കൊണ്ട് വലിയ മാറ്റമോന്നും ആർക്കുമില്ല, ആമിക്കും അഞ്ചുവിനും അതിശയമായിരുന്നു.. ആമിക്ക് ഇവരെ പെട്ടെന്ന് കണ്ടത് കൊണ്ടാണെകിൽ അഞ്ചുന് ആരാന്നു അറിയാത്തതു കൊണ്ടുള്ള ആചാര്യം..പിന്നെ പെണ്ണിന് വിശേഷം ഉണ്ടെന്ന് പറഞ്ഞ് കുറെ കെട്ടിപ്പിടുത്തവും സംസാരവും എല്ലാർക്കും ആ കാഴ്ചകണ്ട മനസ്സൊന്നു നിറഞ്ഞത് പോലെ .