“” പൈയ്യേ… ഇനിയെ ഇതിലൊരാളുള്ളതാ… “”
ഞാൻ നൈറ്റിക്ക് മുകളിലൂടെ ആ വയറിൽ മുത്തമിട്ടപ്പോൾ അവൾ ന്റെ തല ആ വയറിൽ ചേർത്തു പിടിച്ചങ് നിന്നു. ഞാൻ ആ ഇടുപ്പിലൂടെ കൈ വട്ടം ചുറ്റി ഉറക്കം പിടിച്ചു, അവൾ ന്റെ മുടിയിലൂടെ വിരലുകൾ ഒടിച്ചും
“” ഏട്ടാ… “”
ഞാൻ ഒന്നും മിണ്ടില്ല… ഉറങ്ങുന്നപോലെ കിടന്ന്..
“” കള്ളഉറക്കം കാണിക്കണ്ട നിക്കറിയാം ഉറങ്ങിട്ടില്ലെന്ന്.. “”
അതുംപറഞ്ഞവൾ ന്റെ മുഖത്തിനേട്ട് ഒറ്റക്കുത്തു.ഞാൻ ഒന്ന് ചിരിച്ചു അവളുടെ മുഖത്തേക്ക് നോക്കി..കണ്ണിറുക്കി കാട്ടി
“” ഏട്ടാ ഏട്ടത്തിക്ക്… ന്തോ വിഷമം ഉള്ളപോലെ.. ”
“” ന്ത് വിഷമം…?? “”
“” ന്റെ കാര്യം അറിഞ്ഞപോ എന്ത് സന്തോഷം ആയിരുനെന്നോ.. പക്ഷെ അതിന് ഇടക്ക് ഏട്ടനെ ഏട്ടത്തി ഒന്ന് നോക്കി.. അതെന്താട്ടാ അവർക്കൊരു വാവേനെ ഈശ്വരൻ കൊടുക്കാത്തെ.. “”
അങ്ങനെ ഒന്ന് ഉള്ളതായി അപ്പോളാണ് ഞാൻ ചിന്തിച്ചത്, ഒന്ന്ലും അവരും ഒരു സ്ത്രീ അല്ലെ.. കല്യാണം കഴിച്ചിട്ട് ഇത്രേം ആയിട്ടും ഏട്ടത്തിക്ക് വിശേഷം ആകാത്തത്തിൽ അമ്മയും മറ്റാരും ഇത് വരെ ഒരു വാക്ക് കോണ്ട് പോലും വേദനിപ്പിച്ചിട്ടില്ല.. ഒന്ന് ചോദിച്ചിട്ട് കൂടെ ഇല്ല.. അവളെങ്ങനെ ചോദിച്ചപ്പോ എന്ത് പറയുമെന്നായി.
“” അത് അതുപ്പിന്നെ നിതന്നെ നാളെ നിന്റെ കൃഷ്‌നോട് ചോദിക്ക്… “”
“” മ്മ് ചോദിക്കണം… ന്റെ കണ്ണൻ ഉണ്ടാകുമല്ലോ ഏട്ടത്തിയുടെ കൂടെ.., നോക്കിക്കോ.. “”
“” മ്മ് ഇപ്പോ ന്റെ കൊച്ചുറങ്ങാൻ നോക്ക്.. ബാ… “”
************-********************-*************
രാവിലെ നിർത്താതെ ഉള്ള ഫോൺ അടിയുടെ ശബ്ദത്തിലാണ് ഞാൻ എണ്ണിക്കുന്നത്.. നോക്കുമ്പോൾ മാഗി സമയം രാവിലെ അഞ്ചുമണി..