അവളത് പറഞ്ഞ് നാക്ക് വായ്ലേക്കിട്ടതെ ഉള്ളൂ ഡോറിൽ മുട്ട് കേട്ട്.. നോക്കുമ്പോൾ കിതച്ചുകൊണ്ട് വെളിയിൽ നിൽക്കുന്ന ഏട്ടനും ഏട്ടത്തിയും,
“” ന്താടാ… ന്തിനാ വിളിച്ചേ…മൊക്കെന്തേലും പറ്റിയോടാ… “”
കിതപ്പ് മാറാതെതന്നെ ഏട്ടൻ അവളോട് ചോദിക്കുമ്പോൾ നിക്ക് എങ്ങനെ പറയണമെന്നായിരുന്നു അപ്പോളേക്കും എന്താടാ.. എന്താ പറ്റെയെന്ന് ചോദിച്ചോണ്ട് വെപ്രാളപ്പെട്ട് വരുന്ന അമ്മയെയും പുറകെ ബാക്കി ആളുകളേം കണ്ടു.
“” അത്.. അതുപ്പിന്നെ… “”
നീക്കൊരു ചമ്മൽ.. അവളെങ്കിൽ ന്റെ പുറകിൽ ഒളിച്ചിരിക്കുന്നു നാണമാ അതിന്റെ ഒരു സൈഡ് എഫക്ട് ഏ…
‘”” നിന്ന് തിരുവാതിര കളിക്കാതെ കാര്യം പറയെടാ കോപ്പേ.. “” അപ്പോളേക്കും അഞ്ജുവും ഏട്ടത്തിയും അവൾക്കരികിൽ എത്തി കാര്യങ്ങൾ ചോദിക്കാൻ ഉള്ള തിരക്കിലായിരുന്നു,
“” അതുപിന്നെ… “”
“” പാതിരാത്രി കിടന്നലറി വിളിച്ചാളെ കുട്ടിട്ട് ചെക്കൻ നിന്ന് തത്തി കളിക്കുന്ന കണ്ടില്ലേ.. ന്താന്ന് പറയെടാ.. “”
“” ന്താ മോനെ… എന്തേലും വയ്യഴിക ഉണ്ടോ… “”
അമ്മയും അമ്മായിയാമ്മയും മാറി മാറി ചോദിക്കുമ്പോൾ അവസാനം പറയാൻ തന്നെ തീരുമാനിച്ചു.. കിടന്ന് ബാബ്ബ ബാബ്ബ കളിക്കാൻ ഇത് ദിവ്യഗർഭമൊന്നുമല്ലലോ..
“” ആമി പ്രേഗ്നെണ്ടാണ്… ‘””
“”ഏഹ്ഹ്…””
അവൾ പെടുന്നനെ മുഖം താഴ്ത്തി ഏട്ടത്തി ഒരുപാട് ബലപ്പെട്ടാണ് മുഖം ഉയർത്തിയത് ന്നാലും ആരെയും നോക്കില്ല പെണ്ണ് ഇടക്ക് ഒളിക്കണ്ണിട്ട് ന്നേ നോക്കുണ്ട്..
എല്ലാരും ഒന്നോടെ വെട്ടിതിരിഞ്ഞു ആമിയെ നോക്കി. . ഏയ് അതെന്തിനാ അങ്ങനെ ഒരു ഹഹോയ് വിട്ടത് അവരെല്ലാം.. ആയെന്ന ന്നേ കോണ്ട് അതിനൊന്നും കഴിയില്ലേ..
ഡോ തന്തേ തനിക്കല്ലേ ഞാൻ ഒന്നും അധ്വാനികുന്നില്ല എന്നെക്കൊണ്ടൊന്നിനും കഴിയില്ലെന്ന് പറഞ്ഞത്.. നോക്കടോ തന്റെ മോൻ കഷ്ടപ്പെട്ടതിന്റെ പ്രതിഫലം ഒരു… പത്തുമാസം കഴിയുമ്പോൾ കൈയിലേക്ക് വച്ചങ്ങ് തരും.. അല്ല പിന്നേ..