“” അതിന് നിങ്ങളെയൊക്കെ ആര് ഇതിൽ കേറ്റുന്നു.. ഹും… “”
പതിഞ്ഞ സ്വരത്തിൽ പറഞ്ഞ് അവർക്കൊരു ചിരി സമ്മാനിച്ചകത്തേക്ക് കയറുമ്പോൾ അഞ്ചു ന്നേ ഒന്ന് തോണ്ടി തലയിളക്കി ചിരിച്ചു കാണിച്ചു, കൊച്ചെല്ലാം കേട്ട്…
ഇങ്ങേർക്ക് ന്നേ ഊക്കാതെ ഇരിക്കാൻ മേലെ.. ഇടക്ക് ഞാൻ കരുതി നന്നായെന്ന് എവിടെ!! ഇങ്ങേര് നന്നാകുന്നതും കോഴിക്ക് മുല വരുന്നതും കണക്കാ..
ന്നാലും നിന്റെ കുഴപ്പമാണെന്ന് പറയരുത് കേട്ടോടാ… ന്ന് നമ്മടെ മൈൻഡ് മച്ചാൻ എങ്ങുനിന്നോ വിളിച്ചു പറയുണ്ട്..
“” നിയത് എവിടെയായിരുന്നെടാ കൊച്ചിനേം കോണ്ട്, ഇരുട്ടിയത് കാണാൻ മേലെ…. “”
ഏട്ടനായിരുന്നു പറയുന്നതിനോടൊപ്പം കൈ കാട്ടി അവളെ അടുത്തേക്ക് വിളിച്ചു അവൾ അച്ഛനെ ബഹുമാനപൂർവ്വം നോക്കിട്ട് ഏട്ടന്റെ അടുത്തേക്ക് ഇരുന്നു..
“” പിന്നെ പറയുന്ന കേട്ടാൽ തോന്നും കുറ്റാ കൂരിരുട്ടാണെന്ന്, “”
അതിന് മായാവിയിൽ സലിം ഏട്ടൻ കാണിക്കുന്ന പോലെ ” പോടാ… ” ന്നൊരു ആക്ഷൻ ഇട്ട് അതിനെ തീർത്തും പുച്ഛിച്ചു.. പിന്നല്ലഹ് എന്നോടാ.
“” അഹ് ഹാ കുറെ ഉണ്ടല്ലോ കവറില്.. ഏട്ടനും കൂടെ തരുവോ ഒന്ന്.. “”
കുഞ്ഞിപ്പിള്ളേരോട് പറയുന്നപോലെ ഡിഗ്രി ക്ക് പഠിക്കുന്ന ഒരു കൊച്ചിനോട് ബോധം ഇല്ലാത്ത എന്റെ കൂടപ്പിറപ്പ് പറഞ്ഞവസാനിപ്പിച്ചപ്പോ അവള് ഒന്ന് ചിരിച്ചെല്ലാരേം നോക്കി, ആ നോട്ടത്തിന്റെ അർത്ഥം കുടുംബത്തുള്ളൊരു എല്ലാം കിളി പോയവരാനൊന്നാണോ..
“” ആ അഞ്ചു…!! അതിന്ന് ഒരു മാലേം കമ്മലും എടുത്തിട്ട് കൊട്,, അങ്ങേർക്ക് സമാദാനം ആകട്ടെ… “”
അല്ലപിന്നെ. ന്തോ കണ്ടാലും കൈയിട്ട് വരാൻ നടക്കുന്നു നാറി ഏട്ടൻ… അതിന് എന്റെ അപ്പന്ൾപ്പടെ എല്ലാരും ഒന്ന് ചിരിച്ചു.. അതിന് പോടാ കോപ്പേ ന്ന് അപ്പോ തന്നെ മറുപടി യും വന്നു