“” അച്ഛൻ കൃഷിയാഫിസ് വരെ പോയെടാ.. “”
“”മാലിനിക്ക് എങ്ങനെയുണ്ട് മുട്ടുവേദന കുറവുണ്ടോ.. “”
പിന്നെ അവര് പെണ്ണുങ്ങൾ കുശലന്വഷണം നടത്താൻ തുടങ്ങി.. അതോടെ അവിടെ നിന്നും ചടനായി പ്ലാൻ നടത്തുവായിരുന്നു ഞാൻ, ഏട്ടത്തിയും ഏട്ടനും വൈകുന്നേരമാകും വരണമെങ്കിൽ, ഞാൻ ന്റെ R6 ന്റെ കീ യും എടുത്ത് വെളിയിലേക്ക് ഇറങ്ങി ( വണ്ടി സർവീസ് കഴിഞ്ഞു ഇങ്ങോട്ടേക്ക് കോണ്ട് വന്നായിരുന്നു.) ഞാൻ ഇറങ്ങുന്നത് കണ്ടതെ അഞ്ചു
“” ഏട്ടാ ഞാനും.. “”
അവരുടെ കത്തി ഇഷ്ടപ്പെടാത്ത പോലെ ബോറടിച്ചിരിക്കുന്ന അഞ്ജുസ് ന്നേ ദയനീയമായി നോക്കി..
“” അമ്മേ ഞങ്ങളൊന്നു പുറത്തുപോയിട്ട് വരാമേ.. “”
അവളോട് വരാനായി കണ്ണുകാണിച്ചു അമിക്കും ഇപ്പോ വരാമെന്നൊരു വാക്കും കൊടുത്ത് വെളിയിലേക്ക് ഇറങ്ങി
“” എടാ മോളെ നോക്കിക്കോണേ..?””
അമ്മ ഒരു കരുതൽ ന്നപോലെ അകത്തുനിന്ന് നീട്ടി വിളിച്ചു.. പോകുന്നതിന് മുന്നെ ആമി അഞ്ജുനോട് ന്തോ പറയുന്നത് കേട്ട് അത് കണ്ടവളുടെ ചിരി ഒന്ന് മാഞ്ഞോ..
കുറച്ചുനേരമായിട്ടും പുറകിന്ന് അനക്കമൊന്നും കാണുന്നില്ല. ഇവിടെ വന്നപ്പോ മുതല് കൊച്ചു സൈലന്റ് അന്ന് അങ്ങനെ വരണ്ടതല്ല..
“” ന്താടാ ന്റെ വാവക്ക് പറ്റെയെ.. “”
വണ്ടി ഓരോരത് നിർത്തി ഞാൻ അവളെ തലച്ചേരിച്ചു നോക്കി, അത് കണ്ടിട്ടവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു ന്തോ ആ ചിരി എന്നിൽ ഒരു നോവാണു ഉണ്ടാക്കിയത്.. വണ്ടിയിൽ നിന്നിറങ്ങി ഞങ്ങൾ വഴിയിൽ കണ്ട പാനിപൂരി കടയിൽ കയറി..
“” ചേച്ചി ന്തേലും ന്റെ കൊച്ചിനോട് പറഞ്ഞോ..””
“” ഏയ്.. ഇല്ലാലോ.. “”
“” അഞ്ചു… വെറുതെ കള്ളം പറയല്ലേ… “”