“” ദഹിക്കുന്നില്ലെലെ കുറച്ച് ഗ്യാസിന്റെ ഗുളിക വാങ്ങി തിന്നോണ്ട മതി.. “”
കണ്ണുകൾ കൂർപ്പിച്ചു ന്നേ നോക്കിട്ട് പെടുന്നനെ മുഖം തിരിച്ചു നിന്നു.. അയ്യോ പെണ്ണിന് ഫീൽ ആയല്ലോ
“” ന്റെ പൊന്നെ .. അവള് വെറുതെ വാങ്ങിയതാ.. ഇനി അഥവാ അവള് വിളിക്കുന്നേൽ നിന്റെ മുന്നിലെ ഞാൻ ഫോൺ എടുക്കു പോരെ.. നോക്ക്.. അഹ് നോക്കാൻ… ”
.
അവളുടെ കഴുത്തിലൂടെ കൈയിട്ട് അത്രേം പറഞ്ഞപോലും ആ മുഖം ഒന്നുയർത്തിയില്ല.. ബലം പിടിച്ച് ഉയർത്തുമ്പോൾ ആ കണ്ണുകൾ ചെറുതായി ഈറനണിയിച്ചു.. അത് കണ്ടെന്റെ നെഞ്ചണ് പിടഞ്ഞത്.
.
“” ഇനി പറ പിണക്കം മാറിയോ.. “”
“” മ്മ്.. “” മാറുന്നു പറഞ്ഞവൾ തലയനക്കി.. പിന്നെ തൊഴുതു കഴിഞ്ഞു അവരും കൂടെ വന്നതും ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്കു നടന്നു. രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് ഉം കഴിച്ചാണ് ഞങ്ങൾ വീട്ടിലെക്ക് മടങ്ങുന്നത്. ന്റെ വീടിന്റെ മുന്നിൽ വണ്ടിയും നിർത്തി ങ്ങൾ മുന്നോട്ടേക് നടന്നു.
“” അമ്മേ…!!””
ഞാൻ ഡോറിന് അടുത്ത് നിന്ന് അകത്തേക്ക് നീട്ടി വിളിച്ചു. എവിടെ ആര് കേൾക്കാൻ അകത്തുന്നു ടീവി യുടെ ഒച്ച കേൾകാം
“” തള്ളേ കതക് തുറക്കാൻ.. “”
അതിന് അവരെല്ലാം ഒന്ന് ഞെട്ടി ന്നേ നോക്കി , ഞാൻ ഒന്നിളിച്ചു കാണിച്ചു അല്ല പിന്നെ..
‘”” നിങ്ങള് അത്കാര്യമാക്കണ്ട അമ്മേടെ കൈയിന്ന് കിട്ടേണ്ടത് കിട്ടുമ്പോ പേടിക്കേണ്ടവര് പഠിച്ചോളും . “”
“” നീ പൊടി ഊളെ.. “” ന്ന് ഒച്ചയില്ലാതെ അവളെ നോക്കി പറഞ്ഞു
“” അമ്മേ… ദാണ്ടേ ആരൊക്കെയാ വന്നെന്ന് നോക്കിയേ.. “”
അകത്തുനിന്ന് കതക് തുറക്കുന്ന സ്വരം കേൾകാം, ഞാൻ ഒരു ചിരിയോടെ കുറച്ച് കയറി നിന്നു ന്നാൽ കതക് തുറന്ന നിമിഷം ഞാൻ രണ്ടടി പിറകോട്ടാഞ്ഞു, അത് കണ്ടവരുടെ അടക്കി ചിരിയും പുറകിൽ നിന്നും കേക്കാം..