ഞാൻ ആമിയെ നോക്കി അവളെ പരിചയപെടുത്തിയപ്പോ ആമി അവളെ നോക്കി ചിരിച്ചു ന്നേ ഒന്ന് കൂർപ്പിച്ചു നോക്കി.ശെടാ..
“” ന്നേ മനസ്സിലായോ അനാമികക്ക്.. “”
“” അന്ന് മാളിൽ കണ്ട… “”
അവൾ അതോർത്തെടുക്കാൻ ശ്രമിക്കവേ അവൾ തലയാട്ടി.
“” തൊഴുതോ . “”
വാഴയില ചീന്തിന്നു അല്പംഎടുത്ത് ന്റെ നെറ്റിയിൽ വരക്കുന്നതിനിടക്ക് അവളോടായി ചോദിച്ച്..
അതിൽ ചെറിയ ഒരു നീരസം ആ മുഖത്തുണ്ടായോ.. ന്നാൽ അത് മറച്ചുകൊണ്ട് തൊഴിതെന്ന് പറഞ്ഞു തല ഇളക്കി.
“” ന്നാൽ നിങ്ങള് സംസാരിച്ചിരിക്ക് ഞാൻ ഇറങ്ങട്ടെ..! പോട്ടെ….!!
ഞാൻ വിളികാം… “”
ഞാൻ ക്രമതീതമായി തലയാട്ടി അവൾ അവളുടെ സ്കൂട്ടർ എടുക്കുന്നതിനിടക്ക് ഞങ്ങൾക്ക് നേരെ കൈ വീശി കാണിക്കാനും മറന്നില്ല എന്നുള്ളതാണ് സത്യം.
അവൾ പോയി മറയുന്നതും നോക്കി തിരിഞ്ഞ ഞാൻ കാണുന്നത് കുറപ്പിച്ചു നോക്കുന്ന ആമിയെ യാണ്
“” എത്ര നേരമായി ആ പെണ്ണ് വന്നിട്ട്… “”
ന്നേ അടിമുടി നോക്കികോണ്ട് അവൾ ന്നോടായി ചോദിച്ച്
“” ആഹ്ഹ് കുറച്ചു നേരമായി. ചുമ്മാ ഓരോന്ന് പറഞ്ഞങ്ങനെ നിന്ന് പൊയി.. “”
“” പോകും… പൊകുല്ലോ.. “”
അവൾ സ്വയം പിറുപിറുത്തു
‘ന്താ.. ‘
“” അതൊന്നുല്ല… അഹ് പിന്നേ നിങ്ങടെ നമ്പർ ആ പെണ്ണ് വാങ്ങിയോ… “”
“” മ്മ് വാങ്ങി… “”
ഞാൻ വളരെ കൂൾ ആയി പറഞ്ഞിട്ട് തറയിൽ നിന്നും ഇറങ്ങി.
“” അതെ അധികം സംസാരിക്കാൻ ഒന്നും നിൽക്കണ്ട.. എനിക്ക് എന്തോ ആ പെണ്ണിനെ അങ്ങോട്ട് ദഹിക്കുന്നില്ല.. “”
അവൾ ചുണ്ട് കോട്ടി ഇഷ്ടക്കേട് കാണിച്ചു. ഓ അപ്പോ അതാണ് കാര്യം..