ഞാൻ ഒരു കുസൃതിയോടെ ചോദിച്ചതും അവൾ ചിരിക്കാൻ തുടങ്ങി.. കൂട്ടിനു ന്റെ ചുണ്ടിലും ചിരി
“” അവര് വന്നില്ല.. പിന്നെ മീശ ഒക്കെ വെച്ചു ആള് ചെത്തായിട്ടുണ്ടല്ലോ.. “”
“” ആണോ… താങ്ക്സ്.. “”
“” ഞമ്മക്കൊരു സെൽഫി എടുകാം.. ഫ്രണ്ട്‌സിനെ കാണിക്കാനാ.. “”
ചിരിച്ചു കൊണ്ട് പറയുന്നവളെ നിരുത്സാഹപ്പെടുത്താൻ തോന്നില്ല, അങ്ങനെ ഓരോന്ന് പറഞ്ഞങ്ങനെ ഇരുന്നു ഏട്ടത്തിയുടെ സ്ട്രിക്ട് ഉം കോളേജിലെ കാര്യങ്ങളും എല്ലാം.. കുറച്ചു സമയം കൊണ്ടെനിക് മനസിലായി ഒരു വായാടി പെണ്ണാണെന്ന്.
“” അത് പോട്ടെ ഒറ്റക്കെ ഉള്ളോ… ‘”
ന്തോ ഓർത്തെന്ന പോലെ അവൾ തിരക്കിയതും ഞാൻ ഒന്ന് ചിരിച്ചു …
*********** *************
അമ്പലത്തിൽ നിന്നും ആദ്യമേ ഇറങ്ങുന്നത് കണ്ട് താൻ എവിടെ പോവാ ന്ന് ചോദിച്ചപ്പോ വെളിയിൽ കാണും ന്ന് പറഞ്ഞു പോയ അളാണ്.ഒന്നാതെ ഒരുപാട് നിർബതിച്ചാ കോണ്ട് വന്നത്. ഇതുപോലെയൊരു മനുഷ്യൻ..
ആമി അതും ഓർത്ത് തൊഴുത്തിറങ്ങി അമ്മയും അച്ഛനും അഞ്ജുവും പിള്ളാരും വലം വൈകുന്നതേ ഉള്ളൂ. താൻ അമ്പലത്തിന്റെ പടികൾ കയറുമ്പോൾ കാണുന്നത് അല്മരിച്ചുവട്ടിൽ ഏതോ ഒരു പെണ്ണുമായി സംസാരിക്കുന്ന തന്റെ പാതിയെയാണ്
“” ഇങ്ങര് എങ്ങോട്ടിറങ്ങിയാലും പെൺപിള്ളേർണല്ലോ ന്റെ കൃഷ്ണ.
കള്ള കണ്ണന്റെ എല്ലാ പരിപാടിയും ഞാൻ ഇന്നവസാനിപ്പിക്കും.. “”
അവൾ സ്വയം പിറുപിറുത് സാരീ അല്പം മുകളിലേക്കു കയറ്റി പടിക്കെട്ടുകൾ വേഗന്ന് കയറി.
“”ഏട്ടാ…. “”
” ആഹ്മ് “”
അവളുടെ ആ വിളിക്ക് വിളികേൾക്കുമ്പോൾ അവർ രണ്ടാളും ആമിയെ നോക്കി..
“” അഹ് ദാ താൻ തിരഞ്ഞ ആള് .. നങ്ങള് നിന്റെ കാര്യം പറയുവായിരുന്നു””