✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
അമ്പലത്തിലേക്ക് നടക്കുന്നതിനിടയിലും അച്ഛനൊപ്പം നടന്ന ന്റെ അടുത്തുനിന്നു അമ്മ വിളിക്കുന്നു ന്ന് പറഞ്ഞ് അച്ഛനെ ന്റെ അരികിൽ നിന്നും മാറ്റിയ ആ കുനിസ്റ്റ് പിടിച്ച തലമണ്ടയുടെ ഉടമ പതുക്കെ നടന്നെന്റെ അടുത്തെത്തി. ഞാൻ പുരികം ഉയർത്തി ന്തെന്ന രീതിയിൽ കാണിച്ചതും ഒന്നുമില്ലെന്ന് ചുമൽ കുച്ചി.
ന്റെ ഷിർട്ടിന്റെ അതെ നിറമുള്ള സാരീ തന്നെയാണ് അവളുടേതും. ഇടക്കിടക്ക് കാറ്റിനൊപ്പം പറന്നു വീഴുന്ന മുടിയിഴകൾ മാടിയൊതുക്കി ചെവിക്ക് പിന്നിലേക്ക് നീട്ടുമ്പോൾ കണ്ണുകൾ എന്നിലായിരുന്നു ഒരു വേള കണ്ണുകൾ പരസ്പരം കോർത്തു.. പിന്നീട് അത് ഒരു ചെറു പുഞ്ചിരിയിൽ പിൻവാങ്ങി.
“” നിങ്ങൾക്ക് ഇതാട്ടോ ചേരുന്നേ.. ഇനി ഇങ്ങനെ മതി.. “”
തീർത്തും നേർത്ത സ്വരം ഞാൻ അവളെ നോക്കി നേരെ നോക്കിയാണ് നടപ്പ്..
“” ന്തേലും ഉണ്ടേൽ മുഖത്ത് നോക്കി വേണം പറയാൻ.. അല്ലാതെ ഇത് ചുമ്മാ… “”
ഞാനും വിട്ട് കൊടുത്തില്ല, എന്തായാലും അവള് പറഞ്ഞു അത് മുഖത്ത് നോക്കി പറഞ്ഞാൽ എന്താ., ഒന്നുല്ലേലും ഞാൻ അവളുടെ ഭർത്താവല്ലെ.
“” എന്റെ മനുഷ്യാ നിങ്ങളെ ഇങ്ങനെ കാണനാ ചേലെന്ന്.. മതിയോ.. “”
“” ഓ പിന്നെ അത് നീ പറഞ്ഞിട്ട് വേണല്ലോ ഞനറിയാൻ.. “”
ഞാനും കുറച്ചു വെയിറ്റ് ഇട്ടങ്ങനെ നിന്ന് പിന്നെ ദെഷ്യം വരത്തില്ലെ.. പിന്നെ അവള് കാണാതെ ഫോൺ എടുത്ത് മുഖമൊന്ന് നോക്കി ഇനി സത്യായിരിക്കുവോ.. ഇപ്പോൾ ഈ പറയുന്നവളുമാരുടെ ഒന്നും അടുത്ത് ന്റെ ബാല്യകാല ഫോട്ടോസ് ഒന്നും എത്താതെ നോക്കണം പ്രതേകിച്ചു ആധാർ കാർഡിലെ.
“” നീയും അടിപൊളിയായിട്ടുണ്ട്..
ഈ കളർ നിനക്ക് നന്നായി തന്നെ ചേരുന്നും ഉണ്ട്.. “”
ഫോൺ എടുത്ത് വച് ഞാൻ അത് പറഞ്ഞതും ആ കണ്ണുകൾ വിടർന്നു.. മുഖത്തേക്ക് രക്തം ഇരച്ചു കയറി.. ഇവളെന്നെ ചീത്തയാക്കും.