അരമണിക്കൂർ കഴിഞ്ഞു ഞാൻ ഗോഡൗണിൽ എത്തി പയ്യന്റെ കൈയിൽ നിന്ന് ബൈക്ക് വേടിച്ചു അവനു പൈസയും കൊടുത്ത് സെറ്റിൽ ചെയ്യ്തു എന്നിട്ട് വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ പോയി
അങ്ങനെ പത്തുമിനുട്ട് കഴിഞ്ഞു ടൗണിൽ എത്തി വീട്ടിലേക്ക് കുറച്ചു സാധനങ്ങൾ എല്ലാം വേടിച്ചു അടുത്ത് കണ്ട് ഒരു തുണി കടയിൽ കയറി ഞങ്ങൾക്ക് കുറച്ചു ഡ്രസ്സുകൾ വേടിച്ചു അമ്മക്ക് 2 സാരിയും പിന്നെ കുറച്ചു വീട്ടിൽ ഇടാൻ ഉള്ള ഡ്രസ്സും അവൾക്ക് കുറച്ചു നൈറ്റിയും മൂന്നാല് ജോഡി ബ്രായും പാന്റിയും മൂന്നു ടി ഷർട്ടും പാവാടയും രണ്ടു ജോഡി ചുരിദാറും രണ്ടു ലെഗ്ഗിൻസ്സും വാങ്ങി എനിക്ക് കുറച്ചു ലുങ്കിയും മൂന്നു മുണ്ടും നാല് ഷർട്ടും എടുത്തു
ഉച്ചയായപ്പോൾ ഞാൻ വീട്ടിൽ വന്നു “രാധു” ഞാൻ കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എടുത്തു വെച്ചു കൊണ്ട് അവളെ വിളിച്ചു “ഹാ ദാ വരുന്നു” അവൾ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അവൾ വന്നു ഞാൻ സാധനങ്ങൾ എല്ലാം അകത്തേക്ക് വെച്ചു “അമ്മ വന്നില്ലേ രാധു” ഞാൻ അവളോട് ചോദിച്ചു “ആ ഏട്ടാ വന്നു” “എന്നിട്ട് എവിടെ” ഞാൻ ചോദിച്ചു “അമ്മക്ക് ഞാൻ ഭക്ഷണം കൊടുത്തിട്ട് ഉറങ്ങാൻ വിട്ടേക്കുവാ കാല് വേദന എന്ന് പറഞ്ഞു ഇപ്പൊ കിടന്നതേയുള്ളു” “അതെന്തു പറ്റി” ഞാൻ വേവലാതിയോടെ ചോദിച്ചു “അത് ഒന്നുമില്ലേട്ടാ പറമ്പ് മുഴുവൻ കയറി നടന്നു കാല് വേദയെന്നു പറഞ്ഞു ഞാൻ കുറച്ചു കുഴമ്പ് തേച്ചു കൊടുത്തു ഇപ്പൊ കുഴപ്പമില്ല” അവൾ അതും പറഞ്ഞിട്ട് സാധനങ്ങൾ എടുത്തു അകത്തു കൊണ്ട് പോയി ബാക്കിയുള്ള കുറച്ചു ഞാനും എടുത്തു കൊണ്ട് പോയി
“ഏട്ടാ”
“ഉം എന്താ”
“ഏട്ടന് കഴിക്കാൻ എടുത്തു വെയ്ക്കട്ടെ”
“ഹാ”
റൂമിൽ കയറി ഡ്രസ്സ് മാറി ഞാൻ കഴിക്കാനായി പോയിയിരുന്നു കഴിച്ചു കഴിഞ്ഞു ഞാൻ റൂമിൽ വന്നു
“രാധു” ഞാൻ അവളെ വിളിച്ചു “എന്താ ഏട്ടാ” “ഒന്ന് വന്നേ” അവൾ റൂമിലേക്ക് വന്നു ഞാൻ നേരെത്തെ കൊണ്ട് വന്ന കവറുകൾ എടുത്തു അവളുടെ കൈയിൽ കൊടുത്തു അവൾ അതെല്ലാം വാങ്ങി അലമാരയിൽ വെച്ചു “രാധു” “ഉം” നമുക്ക് ഒന്ന് നടന്നിട്ടു വരാം ഞാൻ അവളോട് പറഞ്ഞു അവൾ അതിന് ഒന്ന് മൂളി “എന്നാ നീ പോയി ഹാളിലെ കതക് അടച്ചിട്ടു വാ” ഞാൻ അവളോട് പറഞ്ഞു അവൾ ഹാളിലെ കതക് അടച്ചു എന്നിട്ട് ഞങ്ങൾ അടുക്കള വഴി ഇറങ്ങി അടുക്കള കതക് ചാരി എന്നിട്ട് ഞങ്ങൾ പതിയെ നടന്നു “എങ്ങോട്ടാ ഏട്ടാ” അവൾ ചോദിച്ചു “അവിടെ ചെറിയ ഒരു തോട് ഉണ്ട് പിന്നെ ഒരു പാറകെട്ടും നമുക്ക് കുറച്ചു നേരം അവിടെ ഇരിക്കാം” ഞാൻ പറഞ്ഞു അങ്ങനെ ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു