“എങ്ങനെ?”
“ആ ബൈക്ക് അല്ലെ?”
“അതല്ല, ആരെ ഫോളോ ചെയ്തുന്നു.?”
“നമ്മളെ!! ഊം?” തലയുയർത്തി അവളെന്നോട് എന്തെയെന്ന അർഥത്തിൽ ചോദിച്ചു.
“എന്നെ!!!!!” ഞാൻ അമർത്തി പറഞ്ഞു.
“ഉവ്വ് സമ്മതിച്ചു. പിന്നെ ഞാനത്ര പൊട്ടിയാണെന്നും വിചാരിക്കണ്ട, ഇടയ്ക്കിടെ വട്സപ്പ് നോക്കലും, ചിരിയും പതിവിലും നന്നായിട്ട് ഒരുങ്ങി വരുന്നതും, പിന്നെ ദേ ഇന്ന് ബൈക്ക് കാണുമ്പോ ഉള്ള ആ ചിരിയും. വേണ്ട ട്ടോ. മുളയിലേ നുള്ളിക്കോ!!!!!!!!”
വിമല അങ്ങനെയാണ്. ആളുകളുടെ മനസു വായിക്കാൻ എന്തോ ഒരു കഴിവുണ്ടെന്ന് തോനുന്നു.
“പിന്നെ എനിക്ക് വട്ടല്ലേ! അതൊരു പയ്യനല്ലേ വിമലേ.”
“ശെരി ആയിക്കോട്ടെ!!”
വൈകീട്ട് വീട്ടിലെത്തിയ ശേഷം അനന്തികയുടെ ഒപ്പം രാത്രി പുറത്തു കഴിക്കാൻ പോയി. അധികമൊന്നുമില്ല. വീടിരിക്കുന്ന തെരുവിന്റെ അവസാനം ഒരു ബിരിയാണിക്കടയുണ്ട് അവിടെ. നല്ല ബിരിയാണി.
തിരികെ വീട്ടിലേക്ക് വരുമ്പോ അമീറിന്റെ അച്ഛൻ അജ്മലിനെ കണ്ടു. അദ്ദേഹം ഒരു മാന്യനായ വ്യക്തിയാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ ല്ലേ. വിമലയും അദ്ദേഹത്തിന്റെ ഇളയ അനിയനും ഒന്നിച്ചു പഠിച്ചവരാണ്. ഈ വീട്ടിലേക്ക് ആദ്യമായി വന്നത് ഞാനോർത്തുകൊണ്ട് വീടിന്റെ സ്റ്റെപ്പ് കയറി.
അന്നും രാത്രി അമീറിന്റെ സ്റ്റാറ്റസ് ഞാൻ നോക്കിയിരുന്നു. ഫോൺ അധികമൊന്നും യൂസ് ചെയ്യാൻ എനിക്കറിയില്ല. ആകെയുള്ളത് വാട്സാപ്പ് ആണ്. അതിൽ ഫോട്ടോ സെൻഡ് ചെയ്യാനൊക്കെ ഒരുപാടു കെഞ്ചിയാണ് അനന്തിക പഠിപ്പിച്ചു തന്നത്, കുശുമ്പിയാണ് അവൾ. ഒരു കാര്യം അവളോട് ചെയ്യിപ്പിക്കാനോ ഇല്ലെങ്കിൽ മൊബൈലിനെ കുറിച്ചുള്ള ഡൌട്ട് ചോദിക്കാനോ ചെന്നാൽ അതിന്റെ ഗമ കാണണം!!! സോഫയിലിരിക്കുന്ന അനന്തികയുടെ നെറുകയിൽ ഞാനൊരു മുത്തം കൊടുത്തു.
വാട്സാപ്പിൽ സ്റ്റോറി എന്നൊരു പരിപാടി ഈയിടെയാണ് ഞാൻ കാണുന്നത്, അതെന്താണ് എന്ന് ചോദിച്ചപ്പോൾ അനന്തിക പറഞ്ഞത് ഇപ്രകാരമാണ് നമ്മുടെ ലൈഫ് ലുള്ള കൊച്ചു കൊച്ചു കാര്യങ്ങൾ നമ്മുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരെ അറിയിക്കാനാണത്രെ.!! എന്തൊക്കെ പരിപാടിയാണ് ഈ ലോകത്തു! ഞാനും ആദ്യം കേട്ടപ്പോൾ മൂക്കത്തു വിരൽ വെച്ചുപോയി.
എനിക്ക് ഫേസ്ബുക്ക് ഇല്ല, ഇൻസ്റ്റാഗ്രാം ഇല്ല. യൂട്യൂബ് ഉണ്ട് അതിൽ കുക്കിങ് വീഡിയോസ് കാണാറുണ്ട്.
പിറ്റേന്ന് കാലത്തു പാൽക്കാരന്റെ ബെല്ലടി കേട്ടതും ബെഡിൽ നിന്നും എണീറ്റ്. സ്റ്റെപ്പിറങ്ങി താഴേക്ക് നടക്കുമ്പോ, ദേ കിടക്കുന്നു ഡ്യൂക്!!!! എന്റെ മനസ്സിൽ അപ്പോളുണ്ടായ സന്തോഷം പറയാൻ വാക്കുകളില്ല. പുലരുമ്പോ വന്നതായിരിക്കും. ഡ്യൂക്കിന്റെ ഓറഞ്ചു നിറമുള്ള സ്ഥലത്തെല്ലാം മഞ്ഞുകണം പറ്റിപ്പിടിച്ചിരിക്കുന്നു.