ഇടക്കൊന്നു കറന്റ് പോയതും, ചൂട് കാരണം ഞാൻ കണ്ണ് തുറന്നു. നേരം 12 ആവറായി. ഇനി ഇന്നത്തെ പോലെ നാളെയും വൈകുമോ ദൈവമേ? അനുമോൾക്ക് ചൂടൊന്നും പ്രശ്നമില്ല. എന്റെ ദേഹത്തു കയ്യിട്ടതും ഞാനെണീറ്റു. സ്ലീവ്‌ലെസ് നൈറ്റിയാണ് വേഷം. അതുകൊണ്ടും കാര്യമില്ല. ചൂട് തന്നെ. നീളൻ മുടിയുള്ളത് കാണാൻ ഭംഗിയാണെങ്കിലും രാത്രി ഉച്ചിയിൽ കെട്ടിവെച്ചാലേ ചൂട് ഒരല്പമെങ്കിലും കുറയൂ.
ബെഡ്‌റൂമിൽ നിന്നും ഞാൻ പുറത്തേക്ക് വന്നു. ഹാളിനു മുൻപിൽ നിൽക്കാനും നടക്കാനുമായി ചെറിയൊരു തട്ടുപോലെ നീട്ടിയിട്ടുണ്ട്. ഞാൻ അങ്ങോട്ടേക്ക് നിന്നു. നല്ല കാറ്റുണ്ട് മുടിയഴിച്ചിടാമെന്നു തോന്നി. ഞാൻ കൈകൾ പൊക്കി ഉച്ചിയിൽ കെട്ടിവെച്ച മുടി അഴിച്ചിട്ടു. ഇളം തെന്നൽ എന്റെ മുഖത്തും ദേഹത്തും തട്ടി തടഞ്ഞു ഒഴുകിയതും ദേഹം മൊത്തം ഒരു നിമിഷം ത്രസിച്ചു. ബാംഗൂരിലെ ഇളം തണുപ്പ് നാട്ടിലെ പോലെയല്ല, ഒരു പ്രത്യേക സുഖമാണ്.
വാഹനങ്ങളുടെ ശബ്ദം വീട്ടിലേക്ക് കേൾക്കുന്നത് കുറവാണു, എങ്കിലും റോഡിലേക്ക് ഞാനൊന്നു നോക്കിയതും, വീടിനു മുൻപിലെ മാവിന്റെ ചോട്ടിൽ, ഓറഞ്ചു നിറമുള്ള ബൈക്കിൽ ചാരി നിന്ന് സിഗരറ്റു വലിക്കുകയാണ് അമീർ. ഇപ്പോഴും ഉറങ്ങീട്ടില്ലേ ? ഇവൻ.
ഞാൻ അവനെ നോക്കികൊണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു. പാവത്തിന് ഞാൻ കാരണം ആണോ ഉറക്കം പോയതിനു എന്നായിരുന്നു എന്ന് ചിന്ത!
അവൻ എന്നെ നോക്കി, സിഗരറ്റു താഴെയിട്ടുകൊണ്ട് ആംഗ്യഭാഷയിൽ “ഉറങ്ങിയില്ലേ ?” എന്ന് ചോദിച്ചു. എനിക്ക് മനസിലായെങ്കിലും അറിയാത്ത ഭാവത്തിൽ ഞാൻ എന്താ എന്ന് കൈകൊണ്ട് ചോദിച്ചപ്പോൾ. അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്തിട്ട് എന്തോ ടൈപ്പ് ചെയ്തു. എന്റെ ഫോൺ മെസ്സജ്‍ ടോൺ കേട്ടപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടി. എന്റെ നമ്പർ എങ്ങനെ അമീറിന് കിട്ടി?
ഞാൻ വേഗം പോയി ഫോൺ തുറന്നതും സേവ് ചെയ്യാത്ത അവന്റെ നമ്പറിൽ നിന്നുമൊരു മെസ്സേജ്. “ഉറങ്ങിയില്ലേ ഇനിയും….”
“ഉഹും, നീയെന്താ ഉറങ്ങാത്തെ? എന്റെ നമ്പർ എങ്ങനെ കിട്ടി?”
“ഉറക്കം വരുന്നില്ല!” “തന്റെ നമ്പരൊക്കെ നേരേത്തയുണ്ട്. ഞാൻ ശല്യം ചെയ്യണ്ട വെച്ചിട്ട് ഇതുവരെ മെസ്സേജ് അയക്കഞ്ഞത്തതാണ്.”
“എന്താ വിളിച്ചേ താനെന്നോ?”