ആദ്യമായിട്ടായിരുന്നു ഞാൻ ബി.എം.ഡബ്ള്യു ലോക്കെ കയറുന്നത്. വിമലയും അതുപോലെ തന്നെ. ഞങ്ങൾക്ക് പിറകിൽ കയറിയത് മുതൽ ഇരിപ്പുറക്കുന്നേയില്ല. അമീറിന്റെ സുഹൃത്താണ് ഡ്രൈവിംഗ് സീറ്റിൽ. അമീർ മുൻപിലെ ഇടതു വശത്തുള്ള സീറ്റിലും. വിമലയുള്ളത് കൊണ്ടാണോ എന്തോ അവൻ റിയർ വ്യൂ മിരറിൽ കൂടെ എന്നെ പാളി നോക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് എനിക്കും എന്ത് ആവശ്യം വന്നാലും മനസ്സിൽ അവന്റെ മുഖമാണല്ലോ ആദ്യം വരുന്നതെന്നോർത്തത്. ഹോസ്പിറ്റലിന് മുന്നിൽ കറുത്ത ആ കാർ നിർത്തി ഞങ്ങൾ ഇറങ്ങുന്നത് ഒന്നൊന്നൊര കാഴ്ച തന്നെയായിരുന്നു. എനിക്ക് നാണമായിരുന്നു. പക്ഷെ വിമലഗമയോടെ മുന്നിൽ നടന്നു. നടക്കുന്ന നേരം ജാള്യത മറക്കാൻ എന്നോണം ഞാൻ ഞാനവളോട് ചോദിച്ചു. “നീയെന്തൊക്കെയാ ഡ്രൈവിംഗ് ചെയുന്ന ചെക്കനോട് ചോദിച്ചത്?! കാറിനു എന്ത് വിലയാണ് എന്നൊക്കെ ആണോടി ചോദിക്കുന്നെ?!”
“അതിനെന്താ?, അവൻ ആള് നല്ല ചുള്ളൻ അല്ലെ, എനിക്കിഷ്ടായി”
“മതി മതി വേഗം നടക്ക്!”
ഹോസ്പിറ്റലിൽ ജോലി ചെയ്യുമ്പോഴും അമീറിന്റെ ഫോൺ വന്നിരുന്നു. കണ്ടു! ഞാനെടുത്തില്ല, ഒടുക്കം വിമലയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ എടുത്തു.
“ഹാലോ, എന്താ? അത്യാവശ്യം വല്ലതുമുണ്ടോ” എന്ന് ചോദിച്ചതും, “ഒന്നുമില്ല ബ്ലഡ് ഡോണെറ്റ് ചെയ്യാൻ പറ്റുമോ എന്നറിയാൻ വിളിച്ചതാ”
“ഓഹോ, നീ ആദ്യം നേരത്തിനു വല്ലോം കഴിച്ചിട്ട് ദേഹം ഒന്ന് പുഷ്ടിപ്പെടുത്താൻ നോക്ക്!” ഞാൻ പെട്ടന്നതു പറഞ്ഞതും വിമല വാ പൊത്തി ചിരിച്ചു.
“കഴിച്ചോളാം, താൻ പറഞ്ഞാൽ എന്തും ചെയ്യും ഞാൻ!”
“ഉം ശെരി, പിന്നെ കാണാം, ജോലിയുണ്ട് എനിക്കിപ്പോൾ” വിമല ചിരി നിർത്തി എന്നോട് ചോദിച്ചു, “എടി സത്യത്തിൽ നിങ്ങൾ നല്ല കൂട്ടാണ് അല്ലെ?, എന്നെ കാണുമ്പോ മാത്രമേ ഈ പതുങ്ങലൊക്കെ ഉള്ളു അതല്ലേ സത്യം”
“ഒന്ന് പോടീ!!!” ഞാൻ തിരിഞ്ഞു നിന്നു. അവൾ പിന്നെയും കുത്തി കുത്തി ചോദിച്ചു കൊണ്ടിരുന്നു. “രണ്ടും കൂടെ പ്രേമിക്കുന്നതൊന്നും ഞാൻ അറിയില്ല വിചാരിക്കണ്ട! രണ്ടും കൂടെ എന്തേലും ഒപ്പിച്ചാലുണ്ടല്ലോ, ഒടുക്കം ഞാൻ തന്നെ പേറ് എടുക്കേണ്ടി വെരുമേ!”
“നിന്റെ നാക്കിന് ഒരു ലൈസെൻസും ഇല്ല!” മനസിലൊരു തീനാളം പോലെയാ നിമിഷം തോന്നുമ്പോ ഹൃദയം ദ്രുത ഗതിയിൽ മിടിച്ചുകൊണ്ടിരുന്നു.