പലതരം Sorbet കളുടെ കലവറ തന്നെയായിരുന്നു ആ ഷോപ് മൂന്നാലു വരൈറ്റി ഞാനും കഴിച്ചു. ആ സമയം അമീർ എന്റെ ദേഹത്തോട് ചേർന്നായിരുന്നു ഇരുന്നത്. എ സി ഉള്ള മുറിയിൽ കുഷ്യൻ ഇട്ട ചെയറിൽ മനസുകൊണ്ട് ഒത്തിരി ഇഷ്ടമുള്ള ചെക്കന്റെയൊപ്പം ഐസ് ക്രീം കഴിക്കാനുള്ള ഭാഗ്യം അങ്ങനെ വിവാഹത്തിന് ശേഷം ഒരു മകളും ഉണ്ടായ ശേഷം ഞാൻ അനുഭവിച്ചു.
ഇടക്ക് അനുമോൾ തന്നെ Sorbet എടുക്കാനായി പോയ നേരം, അമീർ എന്നെ നോക്കി ചോദിച്ചു. “ഇഷ്ടായോ…?” “ഇഷ്ടാണ്.” അവനെന്താണ് ഉദേശിച്ചത് എന്നെനിക്ക് മനസിലായില്ലെങ്കിലും ഞാനെന്റെ മനസു തന്നെയായിരുന്നു അവന്റെ ദേഹത്തു ഉരുമ്മിയിരിക്കുമ്പോൾ പറഞ്ഞത്.
തിരികെ ഇറങ്ങുമ്പോൾ ബിൽ ഒന്നും കൊടുക്കേണ്ടി വന്നില്ല. അവന്റെ ഉപ്പ അജ്മലിനോട് കടപ്പാടുള്ള ഒരു മനുഷ്യയിരുന്നു പോലും. പിന്നെ ഒരു ഫോര്മാലിറ്റിക്ക് വേണ്ടി അയാൾ ഇതാരാണെന്നു ഞങ്ങളെ നോക്കി ചോദിച്ചപ്പോൾ, അമീർ പരുങ്ങലോടെ വീടിന്റെ മുകളിൽ താമസിക്കുന്നൊരാണെന്നു പറഞ്ഞതും അയാൾ ചിരിച്ചു. വാടക കിട്ടുന്നതും കളയാത്ത ഉപ്പ എന്നർഥമുള്ള ചിരിയും ചിരിച്ചു. വന്നതിനു സന്തോഷം എന്നും പറഞ്ഞു. അനുമോളോട് ഇടക്ക് ഫ്രണ്ട്സണെ കൂട്ടി വരാനും അയാൾ പറയാൻ മറന്നില്ല.
അങ്ങനെ വീടെത്തിയശേഷം എനിക്കെന്തോ ഇരിപ്പുറക്കാന്നേയില്ല. അമീറുമായുള്ള ഒരൊ നിമിഷവും ഞാനറിയാതെ ആസ്വദിച്ചുപോകുന്നു. അവനെ വിശ്വസിക്കാൻ ഉള്ളിലാരോ പറയുന്നപോലെയൊരു തോന്നൽ.
ഫോൺ ശബ്ദിച്ചതും ഞാൻ വാട്സാപ്പ് ഓപ്പൺ ചെയ്തു.
“സ്റെപ്പിലുണ്ട്!” വായിച്ചതും എന്നൊരു മെസ്സേജ് മാത്രം. എനിക്കെന്തോ ഉള്ളിലൊരു പേടിപോലെ. അമീർ എന്താണ് ഉദ്ദേശിക്കുന്നത്?! എന്നെ കാമുകിയായി കാണുന്നത് കൊണ്ടല്ലേ ഈ സ്വാതന്ത്ര്യം. ഹേ അങ്ങനെയൊന്നുമാവില്ല. ഞാൻ നൈറ്റി ഒന്നുടെ ശെരിയാക്കി. താഴേക്കിറങ്ങി. അമീർ സ്റ്റെപ്പിൽ ഒരറ്റതിരിക്കയാണ്. എന്റെ കാൽപ്പെരുമാറ്റം കേട്ടതും അവൻ തിരിഞ്ഞു നോക്കി. “ഇരിക്ക്” എന്ന് പറഞ്ഞതും ഞാൻ അവന്റെ അടുത്തിരുന്നു.
“ഉം എന്തിനാ വിളിച്ചേ?!” ഞാനൊരല്പം ബലം പിടിച്ചതും, “ഹേ ഞാൻ ചുമ്മാ ഒന്ന് കാണാൻ” എന്ന് പറഞ്ഞുകൊണ്ട് എന്റെ കവിളത്തു അവൻ തൊടാനായി വിരൽ നീട്ടി. ഞാനത് അറിഞ്ഞപോലെ കഴുത്തു വെട്ടിച്ചതും, “ഒന്ന് തൊടാനും പറ്റില്ലേ!?” അവന്റെ മുഖത്ത് കുറുമ്പും ദേഷ്യവും മിന്നി മറയുന്നുണ്ടായിരുന്നു.