വൈകീട്ടനുമോൾ നേരത്തെ ഇറങ്ങുമെന്ന് പറഞ്ഞതിനാൽ ഞാനും ഒരുമണിക്കൂർ മുൻപ് വീടത്തി. വീടിന്റെ വാതിൽ തുറന്നു കിടക്കുന്നത് കൊണ്ടാവണം അമീർ എനിക്ക് വാട്സാപ്പ് ചെയ്തു.
“എന്താ നേരത്തെ?”
“ഒന്നുല്ല, അനുമോൾ ഇന്ന് നേരത്തെ വരുന്നത് കൊണ്ട് ഞാനുമിച്ചിരി നേരത്തെയിറങ്ങി.”
“ഉപ്പയുടെ ഒരു ദോസ്ത് ഇവിടെയൊരു ഐസ്ക്രീം കടയിട്ടിട്ടുണ്ട്, എന്നോട് പോവാൻ പറഞ്ഞിരുന്നു, ഉപ്പയ്ക്ക് ഇന്ന് നല്ല തിരയ്ക്കായിരുന്നു പോലും. നമുക്ക് പോയാലോ?”
“അത് വേണോ?” അമീർ എന്നെ പുറത്തേക്ക് വിളിക്കുന്നത് എന്തർത്ഥത്തിൽ ആയിരിക്കുമെന്നു ഒരുനിമിഷം ഞാനോർത്തു ശിലപോലെ നിന്നതും.
“അനുമോൾ വന്നിട്ട് മതി. മൂന്നു പേർക്കൂടെ, പോകാം.”
അത് കേട്ടപ്പോളായിരുന്നു മനസിലൊരിത്തിരി ആശ്വാസം കിട്ടീത്. “ശെരി പോകാം!!!!” ഉള്ളു നിറഞ്ഞ സന്തോഷത്തോടെ, ഞാനവന് മറുപടി അയക്കുമ്പോൾ വരൾച്ചയിലെങ്ങോ പാതി മുറിഞ്ഞ റോസാപ്പൂ ചെടിയിൽ മുകുളങ്ങൾ തളിരിടുന്നത് ഞാൻ അനുഭവിച്ചു. നാണത്തോടെ കണ്ണാടിയുടെ മുന്നിൽ നിന്നുകൊണ്ട് സ്വയമെന്റെ അഴകിനെ വിലയിരുത്തുന്ന നേരം, അനുരാഗമെന്ന നോവ് എന്റെ ഹൃദയത്തിൽ മഷിപോലെ വീണു പടരുന്നുണ്ടായിരുന്നു.
അനുമോൾ വീടെത്തിയ ഉടനെ, ഞാനീകാര്യം പറഞ്ഞതും അവളും വേഗമൊരുങ്ങി. രണ്ടാളും കൂടെ താഴെ അമീറിന്റെ വീട്ടുമുറ്റത്തു നിൽക്കുന്ന നേരം അവനും ജീൻസ് പാന്റും ഫുൾ സ്ലീവ് ഷർട്ടും ധരിച്ചു എത്തി.
“അമീറിക്കാ, HACKNEY GELATO ആണോ ഷോപ്”
“അതേല്ലോ!”
“ഞാൻ സ്‌കൂളന്ന് വരുമ്പോ കണ്ടിരുന്നു, നല്ല തിരക്കാ അവിടെ”
“നമ്മൾ സ്‌പെഷ്യൽ ഗെസ്റ് അല്ലെ….” എന്നെ നോക്കിയത് അമീർ പറയുന്ന നേരം ഞാനുമൊരു നിമിഷം അവനെന്താണ് ഉദ്ദേശതിച്ചതെന്നു മനസിലാക്കാൻ ശ്രമിച്ചു.
“പോകാം!!!” അമീർ എന്റെ കണ്ണിൽ തന്നെ നോക്കി ചിരിച്ചു പറഞ്ഞു. അനുമോൾ എന്റെ കൈപിടിച്ച് നടക്കുന്ന നേരം, ഇടയ്ക്കിടെ അമീറിനെ ഞാനും നോക്കി.
അനുമോൾ ആയിരുന്നു ഓട്ടോയിൽ അറ്റത് ഇരുന്നത്, ഞാനും അമീറും തോളോട് തേൾ ചേർന്നിട്ടും. അവന്റെ ദേഹത്ത് നിന്നും വരുന്ന മണം ഞാൻ ഇടയ്ക്കിടെ മൂക്കിലേക്ക് വലിച്ചെടുത്തു. താസിപ്പിക്കുന്ന പുരുഷഗന്ധം! ഞാനെങ്ങനെയാണ് ഇത്ര പെട്ടന്ന് മാറുന്നതെന്ന് ഓർത്തു, എനിക്ക് പോലും കൃത്യമായി തിട്ടമുണ്ടായിരുന്നില്ല.
ഇടയ്ക്കിടെ അമീറിന്റെ കൈകൾ എന്റെ കൈകളെ തൊടുമ്പോ ഞാൻ ഷോക്കേറ്റ പോലെ ഞെട്ടുന്നുണ്ടെങ്കിലും കൈകൾ പിന്നോട്ട് വലിച്ചതേയില്ല. അവനെന്റെ കൈകളെ ഇറുകെ പിടിച്ചിരുന്നെങ്കിലെന്നു പോലും ഞാൻഒരുനിമിഷം ആഗ്രഹിച്ചു. ഷോപ് എത്തിയതും നല്ല തിരക്കുള്ളത് എനിക്ക് മടുപ്പ് തോന്നിച്ചു. പക്ഷെ അമീർ കഥയുധമെയെ ഫോൺ ചെയ്തു സംസാരിച്ച ശേഷം അകത്തേക്ക് നടന്നതും പ്രീമിയം കസ്റ്റമേഴ്സ് നു ഇരിക്കാനുള്ള പ്രത്യേകമായ കസേരയിൽ ഞങ്ങൾ മൂവരുമിരുന്നു. അനുമോളുടെ മുഖത്ത് നല്ല എക്സൈറ്റ്മെന്റ് ഉണ്ട്. ഞാനവളെയും കൂട്ടി വല്ലപ്പഴും മാത്രമേ പുറത്തു പോകാറുള്ളൂ. അതും എന്റെയോ അല്ലെങ്കിൽ അവളുടെയോ ബർത്ത് ടെയ്ക്ക്. അല്ലെങ്കിൽ എക്‌സാമിന് ശേഷം.