Pattunool Premam | Author : Komban
“ഇല്ല സാർ എനിക്ക് പരാതിയൊന്നും….” കപ്പടാ മീശയും മുറുക്ക് വായിലും വെച്ച റൈറ്റർ എഴുതിയത് മുഴുവനും പോലീസ് സ്റ്റേഷനിലെ കറങ്ങുന്ന ഫാനിന്റെ ഒച്ചയും കേട്ട് വായിച്ചപോൾ എനിക്കെന്തോ ഉള്ളിലൊരു ആന്തലുണ്ടായി, ചെറുതായി നെറ്റിയിൽ നിന്നുമൊരു വിയർപ്പ് തുള്ളികൾ ഒഴുകുന്നുണ്ട്. ഇടം കണ്ണിട്ടു അരികിൽ നോക്കുമ്പോ ജയിൽ കമ്പിയിൽ അവൻ കൈയും മുറുക്കി പിടിച്ചു എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. കുറച്ചു മുൻപ് എസ് ഐ അവന്റെ കരണത്തടിച്ച പാട് അവന്റെ ചുവന്ന കവിളത്തു കണ്ടതും. വേണ്ടിയിരുന്നില്ല എന്ന് തോന്നിപോയി.
“മാഡം ആലോചിച്ചിട്ടാണോ? അവനെ കണ്ടാലറിയാം..!” കഷ്ഠിച്ചു മലയാളം പറയുന്ന ആ തമിഴ് റൈറ്റർ തരക്കേടില്ലാതെ മലയാളം പറയുന്നത് ഇനി അത്ഭുതപെടുത്തി.
“എനിക്ക് പരാതിയില്ല.” ഞാനുറപ്പിച്ചു പറഞ്ഞു. ശ്വാസം നേരെയിട്ടു.
സ്റ്റേഷനിൽ നിന്നും വിമലയോടപ്പം ഞാനിറങ്ങി. അമീർ എന്നാണ് അവന്റെ പേര്. കുറെ നാളായി പിറകെ നടക്കുന്നു. ബസിലും മിക്കപ്പോഴും ഹോസ്പിറ്റൽ വരെ പിറകെയുണ്ടാകും. ഇന്ന് അവന്റെ കയ്യില് ഒരു കത്തു കണ്ടതും, അവനെനിക്ക് തരാൻ പോവുകയാണോ എന്ന് പേടികൊണ്ടാണ്. ബസ്റ്റോപ്പിൽ ഞാൻ വിറച്ചു നിന്നത്. എനിക്കറിയില്ല, അവൻ….
അവനെന്നെക്കാളും പ്രായം കുറവാണ്. ആരെങ്കിലും അറിഞ്ഞാൽ എന്താണ് സംഭവിക്കുക. പക്ഷേ അവന്റെയും എന്റെയും അഡ്രസ് പോലീസ് വാങ്ങിയാൽ രണ്ടാളും ഒരേ വീടിന്റെ മേലെയും തഴെയും താമസിക്കുന്നവരാണെന്നു അവർക്ക് മനസിലാക്കുകയും ചെയ്യും.
പിന്നെയത് അവന്റെ പരെന്റ്സ് നും അറിയും. ഞാനും എന്റെ അനന്തിക മോളുമാണ് ആകെയുള്ള ബന്ധുക്കളെന്നു പറയുന്നത്. ഈ നഗരത്തിലേക്ക് വരുമ്പോ ആശ്രയം വിമല മാത്രമായിരുന്നു.
വിമല വഴിയാണ് എനിക്കീ വീട് കിട്ടിയതും. ഭർത്താവ് ഉപേക്ഷിച്ചതാണ് എന്ന് പറയുമ്പോ പലരുടെയും കണ്ണിൽ ഞാനൊരു പിഴയാണ് എന്ന തരത്തിലുള്ള നോട്ടം പതിവാണ്. അനന്തികയുടെ കാര്യം പറഞ്ഞു പലപ്പോഴും നൈറ്റ് ഷിഫ്റ്റ് ഞാൻ എടുക്കാറില്ല. അവളിപ്പോൾ 10ആം ക്ളാസ് ൽ ആണ്. പൊന്നുപോലെ നോക്കുന്ന എനിക്കിപ്പോ പേടി അവളെയോർത്തല്ല. എന്നെക്കുറിച്ചു തന്നെയാണ്.