ഏണിപ്പടികൾ [ലോഹിതൻ]

Posted by

പിലിപ്പ് സണ്ണിയെ ഒന്നു നോക്കിയിട്ട് ങ്ഹാ.. കയറ്..

ജീപ്പിന്റെ ബാക്കിൽ നിറയെ വഴക്കുല കൾ ആണ്.. മുൻപിൽ തന്നെ സണ്ണി കയറി ഇരുന്നു..

സമയം വൈകുന്നേരം ആറ് കഴിഞ്ഞിട്ടേ ഒള്ളു… കോട കാരണം മഞ്ഞ ലൈറ്റ് ഇട്ടാണ് വണ്ടികൾ എല്ലാം പോകുന്നത്…

ജീപ്പ് മുൻപോട്ട് എടുത്തിട്ട് പിലിപ്പ് ചോദിച്ചു…

എന്താ തന്റെ പേര്…?

സണ്ണി..

കട്ടപ്പനയാണോ വീട്..?

അല്ല.. പാലായിൽ…

പാലായിൽ എവിടെ..

മുത്തോലി..

കട്ടപ്പനക്ക് എന്തിന് പോകുവാ..

എന്തെങ്കിലും ജോലി കിട്ടുവോന്നറി യാൻ പോകുവാ..

അത് കേട്ട് പിലിപ്പ് അവനെയൊന്ന് ആകമാനം നോക്കി.. നിനക്ക് എത്ര വയസായി..

ഇരുപത്…

പണി വല്ലതും ചെയ്തു ശീലമുണ്ടോ..

ആഹ്.. പണിക്കൊക്കെ പോയിട്ടുണ്ട്..

വീട്ടിൽ ആരൊക്കെയുണ്ട്…

അമ്മയില്ല… മരിച്ചുപോയി..

അപ്പൻ വേറെ കെട്ടി.. അതിൽ രണ്ട് മക്കളുമുണ്ട്..

ങ്ങും.. ഞാൻ ഏലപ്പറ വരയെയുള്ളു.. അവിടുന്ന് എങ്ങിനെ പോകും…

അറിയില്ല.. ഇതുപോലെ ഏതെങ്കിലും വണ്ടി കിട്ടുമായിരിക്കും…

കട്ടപ്പനെ ചെന്നാലും എന്തെങ്കിലും ജോലി കിട്ടുന്നടം വരെ എവിടെ തങ്ങും.. ഇത്‌ ഹൈറേഞ്ചാ.. രാത്രിയിൽ നല്ല തണുപ്പ് ആയിരിക്കും.. നിന്റെ കൈയിൽ പുതപ്പോ ഷാളോ ഒന്നും കാണുന്നില്ലല്ലോ…

എനിക്ക് അറിയില്ലായിരുന്നു ഇത്രയും തണുപ്പ് ഉണ്ടാകുമെന്ന്…

ങ്ങും.. ഏതായാലും പണി അന്വേഷിച്ച് ഇറങ്ങിയതല്ലേ.. ഞാൻ പണി തന്നാൽ ചെയ്യാമോ..

ങ്ങും.. ചെയ്യാം…

ജീപ്പ് മഞ്ഞിനെ കീറി മുറിച്ച് മുൻപോട്ട് പോയ്കൊണ്ടിരുന്നു…

സണ്ണി പിലിപ്പിനെ ശ്രദ്ധിച്ചു നോക്കി…

അൻപതിനടുത്ത് പ്രായം വരും… നര കയറിയിട്ടുണ്ട്.. മെലിഞ്ഞ ശരീര പ്രകൃതി…

നീ എന്താ ആലോചിക്കുന്നത്..?

ഒന്നുമില്ല ചേട്ടാ..!

ഞങ്ങൾ ചങ്ങനാശേരിക്കാരാ.. കൃത്ത്യമായി പറഞ്ഞാൽ പുളിംകുന്ന്.. അപ്പനായിട്ട് വന്നതാ.. ഞാനൊക്കെ ഹൈ റേഞ്ചിൽ വന്നശേഷം ജനിച്ചതാ..

ഏലപ്പറ സിറ്റയിൽ എനിക്കൊരു ഹോട്ടലും ചായക്കടയും ഒക്കെയായി ഒരു സെറ്റപ്പ് ഉണ്ട്..

താഴെ മുറിഞ്ഞ പുഴയിൽ കുറച്ചു സ്ഥലമുണ്ട്.. അവിടെ നേന്ത്രവാഴ കൃഷിയുണ്ട്.. മൂത്തത് നോക്കി പത്തിരുപതു കുല വെട്ടി.. പുറത്ത് കൊടുത്താൽ കാര്യമായ വിലയില്ല നമ്മുടെ കടയിൽ തന്നെ പുഴുങ്ങിയും പൊരിച്ചും പഴമായും ഒക്കെ വിറ്റു പോകും…

വർത്തമാനം പറഞ്ഞ് സ്ഥലം എത്തി..

Leave a Reply

Your email address will not be published. Required fields are marked *