വില്‍ക്കപ്പെട്ട കനികള്‍ 2 [ജംഗിള്‍ ബോയ്‌സ്]

Posted by

അനിത: എന്റെ വീട്ടില്‍ പുറംപണിക്ക് ജോലിക്കാരികളുണ്ട്. അതുകൊണ്ട് അവിടെ അത് ചെയ്യേണ്ട. പക്ഷെ, ഇവിടെ അങ്ങനെയല്ലല്ലോ. എന്നെ കെട്ടികൊണ്ടുവന്ന വീടല്ലേ.. പാതി ജോലി ഞാനും ചെയ്യേണ്ടതാ.. ചേച്ചിയെകൊണ്ട് ഒറ്റയ്ക്ക് ചെയ്യികുന്നത് ശരിയല്ലല്ലോ..

ചിരിച്ചുകൊണ്ട് അംബിക: ഉം, എനിക്ക് ചെറുപ്പം മുതലേ ഈ ജോലി വീട്ടില്‍ ചെയ്ത് ശീലാ.. അച്ഛനും അമ്മയും ഞാനും ചേച്ചിയും മാത്രമല്ലേ ഉള്ളൂ..

അനിത: ചേച്ചിയെ കെട്ടിയ ആള്‍ക്ക് എന്താ ജോലി..?

അംബിക: ദുബൈലാ… അവിടെ നേഴ്സാ. ചേച്ചി നഴ്സിംഗ് പഠിച്ചിട്ടുണ്ട്. അതുകൊണ്ട് ചേട്ടനും ചേച്ചിയും അവിടെ ഒരേ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാ..

അനിത: ചേച്ചിക്കും നല്ല ജോലിക്കാരനെ വിവാഹം ചെയ്യാന്‍ പറ്റുമായിരുന്നല്ലോ..?

ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അംബിക : എനിക്കാണെങ്കില്‍ പഠിക്കാന്‍ സാധിച്ചില്ല.. വിനയേട്ടന്റെ കല്യാണലോചന വന്നപ്പോള്‍ അച്ഛന്‍ വേഗം കെട്ടിച്ചുവിട്ടു.. അതിന് പ്രധാന കാരണം സ്ത്രീധനം ആവശ്യപ്പെട്ടില്ല എന്നത് തന്നെയായിരുന്നു. കാരണം ചേച്ചിയുടെ വിവാഹം കഴിഞ്ഞ് അച്ഛന് കുറച്ച് പണം കടമുണ്ടായിരുന്നു. സ്ത്രീധനമൊന്നും വേണ്ട എന്നെ മതിയെന്ന് വിനയേട്ടന്റെ അമ്മ അച്ഛനോട് പറഞ്ഞു. പിന്നെയൊന്നും ചിന്തിച്ചില്ല. വേഗം കല്യാണം നടത്തി.

അനിത: ചേച്ചിക്ക് പണമില്ലെങ്കിലും എന്താ സൗന്ദര്യം ദൈവം വാരിക്കോരി തന്നിട്ടുണ്ടല്ലോ..

ഇതുകേട്ട് നാണത്തോടെ ചിരിച്ച് തലതാഴ്ത്തുന്ന അംബിക.

അനിത : ആട്ടെ ചേച്ചി പ്രണയം വല്ലതും ഉണ്ടായിരുന്നോ..?

അംബിക: ഉം നീ എന്തൊക്കെയാടീ ഈ ചോദിക്കുന്നേ..? വല്ലവരും കേട്ടാ..

അനിത: ഓ പിന്നെ.. ഇവിടെ സ്വന്തം ചേച്ചിയും അനുജത്തിയും പരസ്പരം പ്രണയം പങ്കുവെയ്ക്കുന്നവരാ.. ചേച്ചിക്ക് എന്തിനാ നാണ്. ഞാനും ചേച്ചിയും അന്യ രണ്ട് വീടുകളില്‍ നിന്ന് വന്ന് ഒരു വീട്ടില്‍ വെച്ച് ചേച്ചിയും അനുജത്തിയും ആയവരല്ലേ.. പറ..

അംബിക: പ്രണയിക്കാനൊക്കെ എനിക്ക് എവിടെയാ സമയം.. അതിനുമുമ്പേ എന്നെ ഇങ്ങോട്ട് കെട്ടിച്ച് വിട്ടില്ലേ..

അനിത: ചേച്ചീടെ വിവാഹം എത്രാമത്തെ വയസിലായിരുന്നു

അംബിക: ഞാന്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാവുന്നതിന് മുമ്പ് വിനയേട്ടന്‍ എന്നെ പെണ്ണ് കാണാന്‍ വന്നു.

അനിത: ആ ചെറു പ്രായത്തിലോ..?

അംബിക: പതിനെട്ട് വയസും രണ്ട് മാസവും തികഞ്ഞപ്പോളാണ് വിനയേട്ടന്‍ എന്നെ കെട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *