രാമന്‍: കട ഞാന്‍ അവര്‍ക്ക് എഴുതികൊടുത്താല്‍ അവര്‍ അത് പൊളിച്ച് ബില്‍ഡിംഗ് ഉണ്ടാക്കാനുള്ള പ്ലാനിലാ.. എനിക്ക് എന്ത് ചെയ്യാന്‍ പറ്റും.. അതുകൊണ്ട് നിങ്ങള്‍ക്കാര്‍ക്കും എന്നോട് ദേഷ്യം ഉണ്ടാവരുത്.. എന്റെ കാലം കഴിഞ്ഞാല്‍ പിന്നെ ഈ ബന്ധമൊന്നും ഉണ്ടാവൂന്ന് തോന്നണില്ല..
ഗൗരിയമ്മ: അതിനെന്താ രാമാ.. ആ കട അവര്‍ക്ക് അവകാശപ്പെട്ടതല്ലേ..
രാമന്‍: അത് ശരിയാണ് ചേച്ചി.. കട എനിക്ക് നിങ്ങള്‍ക്ക് തരാനാണ് ഇഷ്ടം. പക്ഷെ, മക്കളെ ഇഷ്ടംകൂടെ നോക്കേണ്ടേ..
അംബികയെ നോക്കി കൊണ്ട് രാമന്‍: കൊടുക്കേണ്ടത് കൊടുത്താ കട ചിലപ്പോള്‍ നിങ്ങള്‍ക്ക് തന്നെ കിട്ടുമായിരിക്കും…
ഇതുകേട്ട് അമ്മാവന്റെ മുഖത്ത് നിന്ന് കണ്ണെടുത്ത് അംബികയെ നോക്കുന്ന അനിത. അംബിക അമ്മാവന്റെ മുഖത്ത് നിന്ന് കണ്ണെടുത്ത് തലതാഴ്ത്തി.
സംശയത്തോടെ വിനയന്‍: കൊടുക്കേണ്ടത് എന്ന് വെച്ചാല്‍
ഞെട്ടലോടെ വിനയനെ നോക്കി രാമന്‍: അത്.. അത് പിന്നെ പണം.. ആ സ്ഥലത്തിന് കണക്കായ പണം കൊടുത്താല്‍ മതിയാവുമായിരിക്കും…
ഇതുകേട്ട് വിനയനും വിനോദും മുഖത്തോട് മുഖം നോക്കി ഭക്ഷണം കഴിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റു. അംബികയെയും അനിതയെയും നോക്കി രാമന്‍ എഴുന്നേറ്റ് കൈ കഴുകാന്‍ പോയി. പതിവ് പോലെ ഭക്ഷണം കഴിച്ച് അടുക്കളയിലെ ജോലി കഴിഞ്ഞ് മുറിയിലെത്തി വാതിലടയ്ച്ച അംബിക കണ്ടത് ബെഡ്ഡില്‍ മുണ്ടുമാത്രമുടുത്ത് കിടക്കുന്ന വിനയനെയാണ്.. ബെഡ്ഡില്‍ കിടന്നു തന്റെ അടുത്ത് വന്നിരിക്കുന്ന അംബികയോട് വിനയന്‍: അമ്മ എന്ത് പറയുന്നെടീ…
അംബിക: അമ്മയ്ക്ക് നല്ല വിഷമമുണ്ട്.. ആ കട പോവുന്നതില്…
വിനയന്‍: അച്ഛന്‍ ഉള്ള കാലം മുതലേ ഉള്ളതല്ലേ.. അത് പോവാന്ന് വെച്ചാ അതൊരു വലിയ നഷ്ടം തന്നെയാ.. നമ്മുടെ വരുമാനം അതോടെ നിലച്ചു..
അംബിക: എനി എന്താ ചെയ്യാ വിനയേട്ടാ…
വിനയന്‍: എന്ത് ചെയ്യാനാടീ.. ടൗണില്‍ മറ്റൊരു മുറി വാടകയ്ക്ക് എടുക്കണം. അതിനും വേണം ലക്ഷങ്ങള്‍. എന്നാലും കച്ചവടം കിട്ടൂന്ന് തോന്നണില്ല. ഈ കട ഒരു ജംഗ്ഷനില്‍ ആയതോണ്ട് നല്ല കച്ചവടാ…
അംബിക: വിനയേട്ടന് ഒന്നും ചെയ്യാന്‍ പറ്റില്ലേ..
വിനയന്‍: സ്വര്‍ണ്ണം വില്‍ക്കാനൊന്നും നമ്മളിലില്ലോ..?
അംബിക: എന്റെ പതിനഞ്ച് പവന്‍ ആഭരണമില്ലേ..?
വിനയന്‍: പതിനഞ്ച് പവന്‍ കൊടുത്തിട്ട് എന്ത് കിട്ടാനാ അംബികേ.. നിന്റെ അച്ഛന്‍ നിനക്കായി തന്ന ആകെ സ്വര്‍ണ്ണമല്ലേ അത്. അത് ഒന്നും ചെയ്യേണ്ട..