അതുകേട്ട് അംബികയെ നോക്കുന്ന രാമന്‍. അതെയെന്നര്‍ത്ഥ്തതില്‍ തലയാട്ടുന്ന അംബിക. ഇതുകേട്ട് രാമന്‍ ചെറുതായൊന്ന് ഭയന്നു. ഗൗരിയമ്മ അറിഞ്ഞാല്‍ തന്റെ മാനം പോവും. അയാള്‍ വേഗം അവിടെ നിന്ന് പിന്‍ തിരിഞ്ഞു. അപ്പോളേക്കും അവിടേക്ക് കുളിച്ച് മാറ്റി ഗൗരിയമ്മ വന്നു.
ഗൗരിയമ്മ: എന്താ രാമാ…? എന്തെങ്കിലും വേണോ..?
രാമന്‍: ഏയ് ഒന്നും വേണ്ട.. ഞാന്‍ കുറച്ച് കഞ്ഞി വെള്ളത്തിന് വന്നതാ.. ആയിട്ടില്ലാന്ന് കുട്ട്യേള് പറഞ്ഞു..
എന്നു പറഞ്ഞു പോവുന്ന രാമന്‍. ഗൗരിയമ്മ: കഞ്ഞി വെള്ളം ആയാല്‍ കൊടുത്തേക്കേണ്ടു അവന് എന്നു പറഞ്ഞു പോവുന്ന ഗൗരിയമ്മയോട് തലയാട്ടുന്ന അംബിക.
അനിത: ചേച്ചി.. ആള് നന്നായി പേടിച്ചിട്ടുണ്ട്. ഇനി കളിക്കാന്‍ വരില്ല..
ഇതുകേട്ട് ചിരിച്ചു വീണ്ടും അടുക്കള പണിയില്‍ ശ്രദ്ധിക്കുന്ന അംബിക. അതിനുശേഷം രമന്റെ ശല്യം രണ്ടുപേര്‍ക്കും ഇല്ലായിരുന്നു. ഉച്ചയ്ക്ക് വിനയനും വിനോദും ഭക്ഷണം കഴിച്ച് പോയി. രാമന്‍ ഒന്നും മിണ്ടാതെ തനിയെ വന്ന് ഭക്ഷണം കഴിച്ച് പോയി. ആരോടും ഒന്നും അയാള്‍ സംസാരിക്കുന്നില്ല. നാളെ തന്നെ സ്ഥലം വിട്ടോളും എന്ന് അതിന അംബികയോട് പറഞ്ഞു. ആ വാക്കുകള്‍ അംബികക് ആശ്വാസമായി. രാത്രി കടയില്‍ നിന്ന് വന്ന വിനയനും വിനോദും കുളിച്ച് ഭക്ഷണം കഴിക്കാന്‍ രാമനും ഒരുമിച്ചിരുന്നു. പതിവ് പോലെ അംബികയും അനിതയും അവര്‍ക്ക് ഭക്ഷണം വിളമ്പി കൊടുത്തു. അവരെ കണ്ടഭാവം രാമന്‍ നടിച്ചില്ല. ഭക്ഷണം കഴിക്കുന്ന വിനയനോടും വിനോദിനോടുമായി ഭക്ഷണം കഴിച്ചുകൊണ്ട് രാമന്‍ പറഞ്ഞു.
രാമന്‍: മക്കളെ, വിനയാ, വിനോദേ… ഒരു കാര്യം പറയാന്‍ കൂടെയാ ഞാന്‍ ഇവിടെ വന്നത്. കുറച്ച് ദിവസം താമസിച്ചിട്ട് പറയാമെന്ന് കരുതിയതാ. ഇനി ഈ കാര്യം പറഞ്ഞേക്കാം…
ഭക്ഷണം കഴിച്ചുകൊണ്ട് വിനയന്‍: എന്താ അമ്മാവാ കാര്യം..?
രാമന്‍: എങ്ങനെയാ പറയാ എന്ന് എനിക്ക് അറിയില്ല..
ഭക്ഷണം കഴിച്ചുകൊണ്ട് വിനോദ്: അമ്മാവന് ഞങ്ങളോട് എന്തും പറഞ്ഞുകൂടെ..
രാമന്‍: അതല്ല മക്കളെ.. നിങ്ങളെ കട എന്റെ മകളുടെ പേരില്‍ എഴുതി കൊടുക്കണമെന്ന് അവളും അവളുടെ ഭര്‍ത്താവും വാശി പിടിക്കുന്നുണ്ട്..
ഇതുകേട്ട് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി ഞെട്ടലോടെ മുഖാമുഖം നോക്കുന്ന വിനോദും വിനയനും. ഗൗരിയമ്മയും അംബികയും അനിതയും പരസ്പരം നോക്കി.