“രാധികക്ക് ബോധം വന്നു”
അതു കേട്ടുകൊണ്ട് ഞാനും മുതലാളിയും കൂടെ രാധികയെ കാണാൻ കയറിച്ചെന്നു അപ്പോൾ അവൾ കണ്ണ് തുറന്ന് കിടക്കുകയായിരുന്നു ആരെയും തിരിച്ചറിയുന്നില്ല പെട്ടെന്ന്
അവൾ എന്നെ കണ്ടു ബെഡിൽ നിന്നു എണിറ്റു ഓടിവന്നു എന്നെ കെട്ടിപിടിച്ചു നിന്നു വിളിച്ചു “രവിയേട്ടാ” അത് കേട്ട് എല്ലാവരും ഒന്ന് ഞെട്ടി മുതലാളിയുടെ ഭാര്യ ചെന്ന് വിളിച്ചു “മോളെ രാധു” “ആരാ” അവളുടെ ചോദ്യം കേട്ട് എല്ലാവരും വീണ്ടും ഒന്ന് ഞെട്ടി,
“ആരാ രവിയേട്ടാ ഇവരൊക്കെ”
അവളുടെ ചോദ്യം കേട്ട് നിൽക്കാൻ ആവാതെ മുതലാളിയുടെ ഭാര്യ കരഞ്ഞുകൊണ്ട് വെളിയിൽ പോയി മുതലാളി ആ നിമിഷം എന്നെ ഒന്ന് നോക്കി ഞാൻ ധൈനിയ അവസ്ഥയിൽ മുതലാളിയെ നോക്കി നിന്നു ആ സമയം ഒരു ഡോക്ടർ ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു അവൾക്ക് തലക്ക് ആണ് കുഴപ്പം പറ്റിയിരിക്കുന്നെ എന്നും അത് മാറാൻ കുറച്ചു സമയം എടുക്കും എന്നും നല്ലതുപോലെ റസ്റ്റ് വേണം എന്നും പറഞ്ഞു പിന്നെ ഇപ്പൊ നിങ്ങൾ അവളുടെ ആരുമല്ല എന്നും ഈ നിൽക്കുന്നയാൾ അവളുടെ ഭർത്താവാണെന്നും പറഞ്ഞു അങ്ങനെ ഹോസ്പിറ്റലിൽ നിന്നു ഞങ്ങൾ മുതലാളിയുടെ വീട്ടിൽ പോയി
ഇനി വീട്ടിൽ വെച്ചുള്ള സംഭവങ്ങൾ
“മോളെ രാധു”
“മോളോ ആരുടെ മോൾ എന്താ രവിയേട്ടാ ഇവർ പറയുന്നേ”
“മോളെ രാധു നീ എന്തൊക്കെയാ ഈ പറയുന്നേ ഞാൻ നീന്റെ അമ്മയാണ് ദേ ഈ നിൽക്കുന്ന മനുഷ്യൻ നീന്റെ അച്ഛനും പിന്നെ ഇവൻ ഇവിടുത്തെ ഡ്രൈവർ ആണ്”
“മോളോ ഞാൻ ആരുടേയും മോൾ അല്ല ഞാൻ അനാഥയാണ് ദേ ഈ നിൽക്കുന്നയാളാണ് എന്റെ ഭർത്താവ് രവികുമാർ”
“മോളെ നീ എന്തൊക്കെയാ പറയുന്നേ ഇവൻ ഇടുത്തെ വെറും ഡ്രൈവർ ആണ്”
“ആ അതേ എന്റെ ഭർത്താവ് ഒരു ഡ്രൈവർ ആണ് അതിനിപ്പോ എന്താ പിന്നെ ഞങ്ങൾ ഇവിടെ ജോലിക്ക് വരുന്നത് ഇഷ്ട്ടമല്ലെങ്കിൽ പറഞ്ഞാൽ മതി ഞങ്ങൾ വരുന്നില്ല”