ആനി ടീച്ചർ 13 [Amal Srk]

Posted by

 

” കുറ്റബോധം കൊണ്ട് ” അവൻ ഒറ്റവാക്കിൽ മറുപടി നൽകി. 

 

” വിധു എനിക്ക് നീയാണ് എല്ലാം. നിന്റെ സ്ഥാനത്ത് എനിക്ക് മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല, അതെന്താ നീ മനസ്സിലാക്കാത്തത്…? ” ആനി വിഷമത്തോടെ ചോദിച്ചു. 

 

” ടീച്ചർക്ക് ഞാൻ പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന് മനസ്സിലായിട്ടില്ല. എന്റെ സ്ഥാനത്ത് ഇച്ചായനെ കാണാനല്ല ഞാൻ പറഞ്ഞത്,അങ്ങേരെ അവഗണിക്കരുതെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ.” വിധു കാര്യം വിശദീകരിച്ചു.

 

ആനി ഒന്നും മിണ്ടാതെ തലകുനിച്ചു. പിന്നെ അങ്ങോട്ട് ഒന്നും ചോദിക്കാനൊന്നും നിന്നില്ല. കുറെ നേരം അവൻ വെറുതെ പുസ്തകം നോക്കി നിന്നു. ഇടയ്ക്ക് അവൻ ടീച്ചറുടെ മുഖത്തേക്ക് നോക്കി,ഇപ്പോഴും നിരാശയാണ്. 

 

” ടീച്ചറെ ” മൗനം അവസാനിപ്പിച്ചുകൊണ്ട് അവൻ പതിയെ വിളിച്ചു. 

 

ആനി തൻറെ നെറ്റിയിലേക്ക് ഊർന്നുവീണ മുടി നേരെ ആക്കിക്കൊണ്ട് അവനെ നോക്കി. 

 

” എനിക്ക് പഠിപ്പിച്ചുതാ…” അവൻ പറഞ്ഞു.

 

” ഇന്നെനിക്കിനി വയ്യ.” ആനി അലസമായി പറഞ്ഞു. 

 

” എന്നാൽ ഞാൻ ഇന്ന് പൊക്കോട്ടെ ? “

 

” മം ” അവൾ ചെറുതായി മൂളി.

 

അവൻ വേഗം പുസ്തകങ്ങൾ എടുത്ത് മുറിവിട്ട് ഇറങ്ങി. ആനി ടീച്ചറുടെ മനസ്സ് ആകെ കലങ്ങി ഇരിക്കുകയാണ്. കുറച്ചുനേരം തനിച്ചിരിക്കട്ടെ അപ്പോൾ മനസ്സ് ശാന്തമായി കൊള്ളും. 

 

പുറത്തേ കസേരയിൽ ദേഷ്യത്തോടെ ഇരിക്കുകയാണ് പാപ്പി. വിധുവിനെ കണ്ടപ്പോൾ അവൻറെ മനസ്സിലെ ദേഷ്യം കൂടി. അതൊന്നും കാര്യമാക്കാതെ വിധു അയാളുടെ അടുത്തേക്ക് ചെന്നു. എന്താ എന്ന അർത്ഥത്തിൽ പാപ്പി അവനെ നോക്കി.

 

” എനിക്ക് ഇച്ചായനോട് ഒന്ന് തനിച്ച് സംസാരിക്കണം. ” വിധു പറഞ്ഞു.

 

” എന്താ ? ” പാപ്പി ഗൗരവത്തോടെ ചോദിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *