ആനി ധൃതി കൂട്ടി.
” പാപ്പിച്ചായനെ ഇങ്ങനെ അവഗണിക്കുന്നത് നിർത്തണം. ഭർത്താവ് ആണെന്നുള്ള പരിഗണന എങ്കിലും കൊടുക്കണം.”
വിധു പറയുന്നത് കേട്ട് ആനി അവനെ ദേഷ്യത്തോടെ നോക്കി.
” എനിക്ക് അയാളെ ഇഷ്ടമല്ലെന്ന് നിനക്ക് അറിയാമല്ലോ പിന്നെന്തിനാ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത് ? ” ആനി സംശയത്തോടെ ചോദിച്ചു.
” ഇച്ചായന്റെ ഭാഗത്തുനിന്ന് ചിന്തിച്ചു നോക്കിയാൽ ഞാൻ പറഞ്ഞതിന്റെ അർത്ഥം ടീച്ചർക്ക് മനസ്സിലാകും.”
” നീ എന്താ എന്നെ ഉപദേശിക്കുകയാണോ ? “
ആനി ദേഷ്യത്തോടെ ചോദിച്ചു.
” ഇതൊരു ഉപദേശമായി കണ്ടിട്ടെങ്കിലും ടീച്ചറുടെ പെരുമാറ്റം ഒന്നു മാറ്റണം.”
” എൻറെ വയറ്റിൽ വളരുന്ന കൊച്ചിന്റെ അച്ഛനാ നീ. ആ നിന്റെ വായിൽ നിന്നാ ഈമ്മാതിരി വർത്തമാനം പറയുന്നത്. “
ആനി കലിതുള്ളി കൊണ്ട് പറഞ്ഞു.
” ഇങ്ങനെ എന്റെ നേർക്ക് കലിതുള്ളിയിട്ട് ഒരു കാര്യവുമില്ല. ഞാൻ പറഞ്ഞതിൽ കാര്യമില്ലേയെന്ന് ടീച്ചറൊന്ന് ഇരുന്നു ചിന്തിച്ചാൽ മനസ്സിലാവും. ഞാൻ ടീച്ചറെ സ്നേഹിക്കുന്നതിന്റെ നൂറിരട്ടി ഇച്ചായൻ ടീച്ചറെ സ്നേഹിക്കുന്നുണ്ട് അതിന്റെ ഉത്തരമാണ് ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ ഇന്നിവിടെ ഇരിക്കുന്നത്തിന്റെ കാരണം. ടീച്ചറുടെ അച്ഛൻ വരുത്തിവച്ച കടങ്ങളൊക്കെ വീട്ടിയത് പിപ്പിച്ചാൻ അല്ലെ. അറ്റ്ലീസ്റ്റ അതിൻറെ നന്ദി എങ്കിലും കാണിക്കണം “
അവൻ പറഞ്ഞതൊക്കെ കേട്ട് ആനിക്ക് ദേഷ്യം സഹിക്കാനായില്ല ” മതി ” അവൾ അവനോട് നിർത്താൻ പറഞ്ഞു. വിധു പിന്നെ ഒരക്ഷരം മിണ്ടിയില്ല.
കുറെ നേരം ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല. വല്ലാത്ത മുഖഭാവത്തോടെ തലതാഴ്ത്തി ഇരിക്കുകയാണ് ആനി.
” ടീച്ചറെ ” അവൻ തൊട്ടു വിളിച്ചു. പക്ഷേ അവൾ കേൾക്കാൻ കൂട്ടാക്കിയില്ല. പിന്നെ അവനും ഒന്നും മിണ്ടാൻ പോയില്ല. കുറേ നേരം ഇരുവരും പരസ്പരം ഒന്നും മിണ്ടിയില്ല. തല താഴ്ത്തി ഇരിക്കുകയാണ് വിധു. ആനി അവനെ നോക്കി, പതിയെ ചോദിച്ചു ” ഇത്രയും കാലം ഇല്ലാത്ത ചിന്ത ഇപ്പോ നിനക്ക് എവിടെ നിന്ന് വന്നു ? ”