” ഉറപ്പല്ലേ ? “
” ഉറപ്പായിട്ടും പാസാകും, എന്താ കാര്യം…? “
” നിനക്ക് അച്ഛന്റെ ഫ്രണ്ട് മോഹൻ അങ്കിളിനെ അറിയില്ലേ ? “
വനജ ചോദിച്ചു.
” ഷാർജയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന അങ്കിൾ അല്ലേ ? “
” അതെ. നീ ഇത്തവണ പ്ലസ് ടു പാസായാൽ അയാളുടെ സൂപ്പർമാർക്കറ്റിൽ ഒരു ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞിട്ടുണ്ട്. തുടക്കത്തിൽ തന്നെ നല്ല ശമ്പളം കിട്ടുമെന്നാ നിന്റെ അച്ഛൻ പറഞ്ഞത്. “
” എനിക്ക് ഈ നാടുവിട്ടു പോകാൻ താല്പര്യമില്ല അമ്മേ.. “
അവൻ അലസമായി പറഞ്ഞു.
” മോനെ ഈ കാലത്ത് ഇങ്ങനെ ഒരു ജോലി കിട്ടുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. ഇപ്പോ നീ ഇത് വേണ്ടെന്നു വെച്ചാൽ പിന്നെ ഒരിക്കലും ഇതുപോലൊരു അവസരം കിട്ടിയെന്ന് വരില്ല. “
” അമ്മേ എന്നാലും… “
അവൻ താല്പര്യമില്ലാതെ പറഞ്ഞു.
” വിധു നീ എപ്പോഴും കൊച്ചുകുട്ടിയെപ്പോലെ ചിന്തിക്കാതെ, ജീവിതത്തെ കുറച്ചുകൂടി സീരിയസായി കാണാൻ പഠിക്ക്. എത്രകാലം എന്നുവച്ചാ നിന്റെ അച്ഛൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെടുന്നെ? കുടുംബത്തിന്റെ കാര്യങ്ങളൊക്കെ നോക്കാനുള്ള പക്വത നിനക്കായി. “
ആദ്യം നീരസം പ്രകടിപ്പിച്ചെങ്കിലും, അമ്മ പറഞ്ഞതിൽ കാര്യമുണ്ടെന്ന് പിന്നീട് അവനു തോന്നി.
തന്റെ ഭാവി കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് വിധു ആനി ടീച്ചറുടെ അടുത്തേക്ക് ചെന്നു. വീട്ടുമുറ്റത്ത് അവന്റെ വരവിനായി കാത്തു നിൽക്കുകയാണ് ആനി.
” എന്താ ലേറ്റായേ ? ഇത്രയും വൈകിയപ്പോൾ ഞാൻ കരുതി നീ ഇന്ന് വരില്ലെന്ന് ” ആനി പറഞ്ഞു.
” വൈകുന്നേരം വരെ സമയം ഉണ്ടല്ലോ അതുകൊണ്ട് പതിയെ വരാം എന്ന് കരുതി. ” വിധു മറുപടി നൽകി.