” നീ ഇപ്പോ പുറത്തോട്ടൊന്നും ഇറങ്ങാറില്ലെ ? ” ഇച്ചായൻ ചോദിച്ചു.
” ഇല്ല ” അവൻ മറുപടി നൽകി.
” നീ വന്ന് ജീപ്പിൽ കേറ്, എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്.” പാപ്പി അവനെയും കൊണ്ട് ജീപ്പിൻറെ അരികിലേക്ക് നടന്നു.
കാര്യം മനസ്സിലാവാതെ അവൻ ആകെ സംശയത്തിലായി.
പാപ്പി ജീപ്പുമായി കവല വിട്ട് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടു നിർത്തി.
” എന്താ ഇച്ചായാ കാര്യം പറ ? ടീച്ചർ ഓക്കേ അല്ലേ ? ” അവൻ ചോദിച്ചു.
” അതിനെക്കുറിച്ച് സംസാരിക്കാനാ നിന്നെയും കൂട്ടി ഇങ്ങോട്ട് വന്നത് “
പാപ്പി പറഞ്ഞു.
” ടീച്ചർക്ക് ഇപ്പോ എങ്ങനെയുണ്ട് ? ”
” അവളാകെ തളർന്നിരിക്കുവാ,മര്യാദക്ക് ഭക്ഷണം പോലും കഴിക്കുന്നില്ല. ഞാൻ ഒരുപാട് പറഞ്ഞു നോക്കി പക്ഷേ ഒന്നും കേൾക്കാൻ കൂട്ടാക്കുന്നില്ല. എനിയും ഇതുപോലെ തുടർന്നാൽ അവളെയും കുഞ്ഞിനെയും അത് ബാധിക്കും.” പാപ്പി കാര്യങ്ങൾ വിശദീകരിച്ചു.
” ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഞാൻ കരുതിയതല്ല. ഇച്ചായാ ഇനി എന്നാ ചെയ്യും ? ” അവൻ വിഷമത്തോടെ ചോദിച്ചു.
ഒരു ദീർഘശ്വാസം എടുത്ത ശേഷം പാപ്പി പറഞ്ഞു ” നീ ഒന്നും ചെയ്യേണ്ട,ഇനി എന്താണ് വേണ്ടതെന്ന് എനിക്കറിയാം.” പാപ്പി എന്തോ തീരുമാനിച്ചുറപ്പിച്ചാണ് അത് പറഞ്ഞത്.
ഇച്ചായൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാതെ വിധു അയാളുടെ മുഖത്തേക്ക് തന്നെ നോക്കി.
തുടരും…