ഇത് കേട്ട് റിയ പതിയെ ബെഞ്ചിൽ നിന്ന് എഴുന്നേറ്റു
സാർ :എന്താ റിയാ വല്ല പ്രശ്നവും ഉണ്ടോ
റിയ :അത് സാർ സാമിന്റെ മാർക്ക് കുറക്കരുത്
സാർ :അത് നീയാണോ തീരുമാനിക്കുന്നത്
റിയ :സാർ ഞാൻ തന്ന അസൈൻമെന്റ് സാമിന്റെതാണ് ഞാൻ അസൈൻ മെന്റ് എഴുതിയിട്ടില്ല അതുകൊണ്ട് എന്റെ മാർക്ക് കുറച്ചേക്ക്
ഇത് കേട്ട് ക്ലാസ്സിലെ കുട്ടികൾ എല്ലാം തന്നെ സാമിനെ നോക്കി
സാർ :സത്യമാണോ സാം
സാം :അല്ല സാർ ഇത് അവളുടെ അസൈൻമെന്റ് ആണ് അവളല്ലേ ഇത് സാറിനു തന്നത് എന്റെ മാർക്ക് കുറച്ചേക്ക്
സാർ :നിങ്ങൾ എന്താ കളിക്കുവാണോ രണ്ടും ക്ലസ്സിൽ നിന്ന് പുറത്തു പൊ ഈ അസൈൻ മെന്റ് 10 തവണ എഴുതികാണിച്ച ശേഷം രണ്ടും ഇനി ക്ലാസ്സിൽ കയറിയാൽ മതി പിന്നെ സാം ഇവളുടെ കൂടെ കൂടി നശിക്കാനാണു തീരുമാനം എങ്കിൽ ഇനി ഇങ്ങോട്ട് വരണം എന്നില്ല മനസ്സിലായോ പിന്നെ റിയാ നിന്റെ ഉദ്ദേശം എന്താ നീയേ പഠിക്കില്ല ഇവൻ ഈ സ്കൂളിന്റെ പ്രതീക്ഷയാണ് ഇവനെ കൂടെ നീ ഇല്ലാതാക്കുമോ
ഇത് കേട്ട് റിയയുടെ കണ്ണുകൾ നിറഞ്ഞു അവൾ വേഗം ക്ലാസ്സിന് പുറത്തേക്കു പോയി ഇത് കണ്ട് സാം സാറിനെ വർദ്ധിച്ച ദേഷ്യത്തിൽ നോക്കാൻ തുടങ്ങി
സാർ :നീ എന്താ എന്നെ നോക്കി പേടിപ്പിക്കുകയാണോ
എന്നാൽ സാം സാറിനു മറുപടി നൽകാതെ ക്ലാസിനു പുറത്തേക്കു ഓടി
“റിയാ നിക്ക് റിയാ ”
സാം വേഗം തന്നെ റിയയുടെ മുന്നിലേക്ക് എത്തി
റിയ :മാറ് മൈരേ എന്റെ മുന്നിൽ ഇനി വരരുത് ഞാൻ സ്കൂൾ നിർത്താൻ പോകുവാ
സാം :നിനക്ക് എന്താ റിയാ സാർ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച്
റിയ :മാറെടാ കോപ്പേ എന്നോട് ഇനി മിണ്ടാൻ വരരുത് നിന്നെ നശിപ്പിക്കാൻ ഞാൻ ഇല്ല
സാം :ആയാൾക്ക് വട്ടാണ് നീ അതൊന്നും
റിയ :മതി നിർത്ത് നിന്റെ അസൈൻമെന്റ് ഞാൻ വാങ്ങാൻ പാടില്ലായിരുന്നു അതാണ് ഞാൻ ചെയ്ത തെറ്റ് എന്റെ മുന്നിൽ നിന്ന് പോ എനിക്ക് നിന്നെ കാണുന്നതേ ഇഷ്ടമല്ല