സാമിന്റെ ഒച്ച ഉയർന്നു അവന്റെ കണ്ണുകൾ നിറഞ്ഞു
റിയ :സാം എന്താ ഇത് നിനക്ക് എന്താ പ്രശ്നം നീ എന്താ ഇങ്ങനെയൊക്കെ പെരുമാറുന്നത്
സാം പെട്ടെന്ന് തന്നെ സ്വബോധത്തിലേക്ക് തിരിച്ചു വന്നു
സാം :സോറി റിയ ഞാൻ പെട്ടെന്ന് നീ എന്നോട് പോകാൻ പറഞ്ഞപ്പോൾ
റിയ :പറഞ്ഞാൽ പറഞ്ഞാൽ ഇപ്പോൾ എന്താ ഞാൻ ഇനിയും പറയും സാം ഞാൻ ഇപ്പോൾ സ്കൂൾ നിന്ന് പുറത്തേക്കു പോകുവാ എനിക്കൊരാളെ കാണാൻ ഉണ്ട് ദയവ് ചെയ്തു പുറകേ വരരുത് നീ ക്ലാസ്സിൽ കയറിക്കോ നമുക്ക് നാളെ സംസാരിക്കാം എനിക്ക് നിന്നോട് പിണക്കം ഒന്നുമില്ല
ഇത്രയും പറഞ്ഞു റിയ മുന്പോട്ട് നടന്നു സാം തിരിഞ്ഞും
കുറച്ചു ദൂരം ചെന്ന സാം ഇന്നലെ റിയ ഡയറിയിൽ എഴുതിയ വാക്കുകൾ ഓർത്തു
സാം :ഇനി റിയാ ഇപ്പോൾ പോകുന്നത് അരുണിനെ കാണാൻ ആണെങ്കിൽ അത് കാരണമാണ്.. ഇല്ല ഒന്നും സംഭവിക്കാൻ പാടില്ല ഇനി എന്റെ മുന്നിൽ അധികം ദിവസമില്ല സോറി റിയ എനിക്ക് നീ പറയുന്നത് കേൾക്കാൻ സാധിക്കില്ല അത് നിനക്ക് വേണ്ടി തന്നെയാണ് സാം തിരിഞ്ഞു ശേഷം റിയ പോയ വഴി ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി
കുറച്ച് സമയത്തിനു ശേഷം റിയ ഒരു ഫുട്ബോൾ ഗ്രൗണ്ടിന് മുൻപിൽ
റിയ പതിയെ ചുറ്റും നോക്കി ശേഷം കളി കഴിഞ്ഞു പുറത്തേക്കു വരുന്ന പയ്യൻന്മാർക്കിടയിൽ ആരെയോ തിരഞ്ഞു
ഇതേ സമയം തന്നെ സാം അവിടേക്ക് എത്തിയിരുന്നു
സാം :ഇവൾ എന്താ ഇവിടെ റിയ ആരെയോ നോക്കുകയാണല്ലോ
പെട്ടെന്ന് തന്നെ റിയ കളി കഴിഞ്ഞു വരുന്ന പയ്യൻമാരിൽ ഒരാളുടെ അടുത്തേക്ക് ഓടി
റിയ : അരുൺ..
അവന്റെ അടുത്തേക്ക് എത്തിയ റിയ അവനെ വിളിച്ചു
സാം :അതാണോ അരുൺ ഇവൻ കാരണമാണോ റിയ
“അരുൺ.. ” റിയയുടെ വിളികേട്ട് അരുൺ പതിയെ പുറകോട്ട് തിരിഞ്ഞു എന്നാൽ റിയയെ കണ്ട ഉടൻ തന്നെ അവൻ മുഖം തിരിച്ചു നടന്നു
റിയ :അരുൺ ഒന്ന് നിൽക്ക് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ഒരു തവണ ഒരു തവണ മാത്രം