“ഒന്നുല്ലടാ…നിനക്ക് ചായ എടുക്കട്ടെ…. “
“ അഹ് എന്താണെങ്കിലും ഞാൻ കണ്ട് പിടിച്ചോളാം…അഹ്. കുറച്ച് ചായ ആവാം.. “
“ അമ്മമ്മ എവിടെ??”
“ അമ്മയ്ക്ക് ചെറിയ കാൽ വേദന.. കിടക്കുകയാ.. “
“ ഓഹ്.. ക്കെ…”
പെട്ടെന്ന്..
“യദുട്ടാ .. ഒന്ന് ഇങ്ങോട്ട് വരുവോ… ഇത് ഒന്ന് എടുക്കാൻ സഹായിക്ക്..”
ചെറിയമ്മ പുറത്ത് നിന്ന് അടുക്കള വാതിൽകൽ വന്ന് എന്നോട് വിളിച്ചു ചോദിച്ചു..
“അഹ്…വരാം “
ചെറിയമ്മ പുറത്തേക്ക് നടന്നു..
ഞാൻ ചെറിയമ്മയെ പിന്തർന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ…
“ മോനെ.. കിട്ടിയത് തിരിച്ചു കൊടുക്കുമ്പോൾ അത് എന്റെ പെങ്ങൾ ആണെന്നും നിന്റെ ചെറിയമ്മ ആണെന്നും ഓർക്കണം…”
അമ്മ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു…
അമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി കണ്ണ് മിഴിച്ചു തിരിഞ്ഞ് നോക്കി..
“ഞെട്ടണ്ട ഞാൻ കണ്ടിരുന്നു…നിനക്ക് തല്ല് പൊട്ടുമ്പോൾ ഞാൻ കുള പടവിൽ ഉണ്ടായിരുന്നു…”
ഞാൻ അതിന് ഒന്ന് ഇളിച്ചു…😁😁😁
‘അപ്പൊ അമ്മ ഫുൾ കണ്ടിട്ടുണ്ടാകുമോ..? ‘
എന്റെ മനസ്സിൽ സംശയം ഉദിച്ചു…
ഞാൻ മെല്ലെ അവിടെ നിന്ന് വലിഞ്ഞു…
.
ചെറിയമ്മ അലക്കു കല്ലിന്റെ അടുത്ത് നിൽക്കുകയായിരുന്നു…
ഞാൻ ചെറിയമ്മയുടെ അടുത്ത് ചെന്ന് ഒന്ന് ചുമച്ചു…
ചെറിയമ്മ തിരിഞ്ഞു നോക്കി..
“ നിനക്ക് എന്നോട് ദേഷ്യം ആണോ മോനെ…നിന്നെ ഞാൻ തല്ലാൻ പാടില്ലായിരുന്നു…എന്നോട് പൊറുക്കട…നിന്നോട് സംസാരിക്കാതെ ഇരിക്കുമ്പോൾ എന്തോ പോലെ ആട…ഒരു മിസ്സിംഗ്…നിന്റെ സുലു എന്ന വിളി കേൾക്കാതെ.. പറ്റുന്നില്ലടാ…”
ചെറിയമ്മ എന്നെ കെട്ടിപിടിച്കൊണ്ട് പദം പറഞ്ഞു….
ഞാൻ ചെറിയമ്മയെ പിടിച്ച് മാറ്റി…
ചെറിയമ്മ എന്നെ സംശയത്തോടെ നോക്കി…
“ അതേ ഒന്ന് നീങ്ങി നിന്നേ…”
“ എന്തേയ്…”
“ ഒന്നുല്ല ഒരു ചെറിയ കാര്യം.. “
ഞാൻ ചെറിയമ്മയെ ഒരു കൈ അകലത്തിൽ നിർത്തി…
പടോ…..
ഒറ്റ പൊട്ടിക്കൽ…
ചെറിയമ്മ കവിളും പൊത്തി എന്നെ നോക്കി നിൽക്കുന്നു…
“ കിട്യേത് തിരിച്ചു കൊടുത്തില്ലേൽ എനിക്ക് ഒറക്കം വരില്ല…”
ചെറിയമ്മ എന്നെ കണ്ണ് മിഴിച്ചു നോക്കി ശെരി എന്ന രീതിയിൽ തല കുലുക്കി…