അങ്ങനെ എന്റെ ഒരു ഫ്രണ്ടിന്റെ ചേട്ടന്റെ ഫ്രണ്ട് ആയിരുന്നു ആ ഇക്ക പുള്ളിക്കാരന് എന്നെ വല്യ ഇഷ്ടമാണെന്നു കൂട്ടുകാരി വഴി മനസിലാക്കി ഞാൻ അതൊന്നും സെരിയാവില്ല എന്റെ അവസ്ഥ നിനക്ക് അറിയാലോ ഉമ്മ അറിഞ്ഞാൽ കൊല്ലും എന്നൊക്കെ ഉള്ള കാര്യം അവളെ പറഞ്ഞു മനസിലാക്കി.
രണ്ടു ദിവസം പിന്നെ ഈ കാര്യത്തെ പറ്റി എന്നോടൊന്നും ചോദിച്ചില്ല ഞാനും തിരക്കാൻ പോയില്ല.
അങ്ങനെ ഞാനും അവളുമ്നൊരിക്കൽ സംസാരിച്ചു മുകളിൽനിന്നു താഴേക്ക് ഇറങ്ങുംമ്പോ പടിയിൽ വച്ചു അവൻ എന്നെ തടഞ്ഞു എന്നോട് പറഞ്ഞു.
നിന്നെ ഒരുപാട് ഇഷ്ടാ എനിക്ക് നിന്നെ വേണം കല്യാണം കഴിക്കാൻ ആണെന്ന് ആദ്യം ഒകെ ആണുങ്ങളുടെ തമാശ ആയെ കണ്ടിട്ടുള്ളു ഞാൻ അതിനു മറുപടി ഒന്നും പറയാതെ അവളേം കൂട്ടി ഞാൻ പൊന്നു. എന്നാലും മനസിനുള്ളിൽ എവിടെയോ ഒരു തോന്നൽ ആൾ കണ്ടിട്ട് പാവം ആണെന്ന് തോന്നുന്നു വേണേൽ ഫ്രണ്ട്ഷിപ് നോകാം അതിനപ്പുറത്തേക്ക് പോകണ്ട എന്ന് തോന്നി നല്ലവൻ അണേൽ ഉമ്മയെ പറഞ്ഞു സമ്മതിപ്പിക്കാം എന്നും തോന്നി.
അങ്ങനെ ഞാൻ ക്ലാസ്സിൽ പോകുമ്പോഴൊക്കെ അവൻ നോക്കി നില്കും ഇടക്കൊക്കെ ചിരിച്ചും കൈ പൊക്കിയും കാണിക്കും.
അങ്ങനെ ഞാൻ ഒരു ദിവസം ക്ലസ് കഴിഞ്ഞു ഒറ്റക് പോകുമ്പോ അവൻ പുറകെ വന്നു തടഞ്ഞിട്ട് എന്തായി ഞാൻ പറഞ്ഞത് എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു അതൊന്നും വേണ്ട സെരിയാവില്ല എന്നും.
അവൻ പിന്നെ മിണ്ടിയില്ല മൗനം ആയി നിന്നു ഞാൻ ചോദിച്ചു എന്താ പറ്റി എന്ന് അതിനു അവൻ ഒന്നുമില്ല ഒന്നുടെ ഒന്ന് ആലോചിച്ചു പറഞ്ഞൂടെ ഞാൻ കാതിരിക്കാം എന്ന്
ഞാൻ അപ്പോഴത്തെ രക്ഷപെടലിനു വേണ്ടി ആലോചിക്കട്ടെ എന്ന് പറഞ്ഞു അവനെ കടന്നു പൊന്നു.
ഞാൻ പിന്നീട് വീട്ടിൽ ചെന്നു കൂട്ടുകാരിയുടെ അടുത്തു പോയി.
അവനെ പറ്റി അനോഷിച്ചു പേര് ഷാഹിൻ തറവാട്ടു കാരാണ് പൈസയും ഉണ്ട് അവൻ ഡിഗ്രി പഠിച്ചു പാതി നിർത്തി ഷോപ്പ് തുടങ്ങിയതാണെന്നു അറിഞ്ഞു.
പിന്നെ മനസിലായി ആൾ നല്ലവനാ ആരോടുംനധികം ചങ്ങാത്തം ഇല്ലാ എന്നും മനസിലായി.